1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2017

സ്വന്തം ലേഖകന്‍: നഗ്‌ന രംഗങ്ങളും ചോരക്കളികളുമായി മുംബൈ അധോലോകത്തിന്റെ ചരിത്രം പറയാന്‍ വെബ് സിരീസുമായി രാം ഗോപാല്‍ വര്‍മ്മ വീണ്ടും വരുന്നു, സമൂഹ ‘മാധ്യമങ്ങളില്‍ തീ പടര്‍ത്തി ‘ഗണ്‍സ് ആന്‍ഡ് തൈസ്’ ട്രെയിലര്‍. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഗസ് ആന്റ് തൈസുമായി വീണ്ടും വരുന്നത് വെബ് സിരീസ് എന്ന പുതു രൂപത്തിലാണ്.

വലിയ പ്രതീക്ഷകളുമായി തിയേറ്ററില്‍ എത്തിയ രാമുവിന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുടെ സ്വീകാര്യത നേടാനായിരിന്നില്ല. സര്‍ക്കാര്‍ 3 അടക്കം തന്റെ സമീപകാല സിനിമകള്‍ വേണ്ട വിധം പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ സാഹചര്യത്തിലാണ് കിടിലന്‍ 6.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറുമായി രാമു വീണ്ടും എത്തുന്നത്.

തന്റെ മേഖലയായ സിനിമയില്‍ നിന്ന് വെബ് സീരീസിലേക്കുള്ള മാറ്റം കൂടിയാണ് ഗസ് ആന്റ് തൈസ്. മുംബൈ അധോലോകത്തിന്റെ യഥാര്‍ത്ഥ കഥ പൂര്‍ണ്ണമായും സത്യസന്ധമായി പറയണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ സിനിമയിലെ ചില പരിമിതി മൂലം, താന്‍ ആഗ്രഹിക്കുന്ന പോലെ ചിത്രം ഒരുക്കാനാകുന്നില്ല. അതിനാലാണ് സിനിമയില്‍ നിന്ന് മാറി പുതിയ മേഖലയായ വെബ് സീരീസ് സ്വീകരിച്ചതെന്ന്, രാം ഗോപാല്‍ വര്‍മ്മ ട്രെയ്‌ലറിന്റെ ആരംഭത്തില്‍ ആമുഖമായി പറയുന്നു.

പത്ത് എപ്പിസോഡുകളുള്ള നാല് സീരീസുകളായാണ് ഗണ്‍സ് ആന്റ് തൈസ് ഒരുക്കിയിട്ടുള്ളത്. സമൂഹത്തിന്റെ മാറ്റത്തില്‍ വലിയ പങ്ക് വഹിക്കുന്നത് മോശം ആളുകളാണെന്ന് സോക്രട്ടീസ് പറഞ്ഞ വാചകം ആമുഖമായി ഉപയോഗിച്ചാണ് ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ തുടങ്ങിയവര്‍ അടങ്ങുന്ന മുംബൈ മാഫിയയുടെ കഥ പറയുന്ന ഗണ്‍സ് ആന്റ് തൈസ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. ഇത് വരെ ലക്ഷക്കണക്കിന് പേരാണ് ഗണ്‍സ് ആന്റ് തൈസ് ട്രെയ്‌ലര്‍ കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.