1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2018

സ്വന്തം ലേഖകന്‍: കുടുംബകലഹം രാഷ്ട്രീയ ഗോദയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും മകളും നേര്‍ക്കുനേര്‍ മത്സരിച്ചേക്കും. പാസ്വാന്റെ മകള്‍ ആശ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി ഭര്‍ത്താവ് അനിലാണ് വെളിപ്പെടുത്തിയത്. 2015 ല്‍ എല്‍.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് അനില്‍.

ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. സീറ്റ് അനുവദിക്കുകയാണെങ്കില്‍ ആശ പസ്വാനെതിരെയും താന്‍ പസ്വാന്റെ മകന്‍ ചിരാഗിനെതിരെയും മത്സരിക്കുമെന്ന് ആശയുടെ ഭര്‍ത്താവ് അനില്‍ സാധു പറഞ്ഞു. പസ്വാനെതിരെയോ, ചിരാഗിനെതിരെയോ മത്സരിക്കാന്‍ തയ്യാറാണെന്ന് തങ്ങള്‍ ലാലു പ്രസാദ് യാദവിനെയും തേജസ്വിയെയും അറിയിച്ചിട്ടുണ്ടെന്ന് അനില്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

‘രണ്ടാം ഭാര്യയിലുള്ള മകന്‍ ചിരാഗ് പസ്വാന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍, ആദ്യഭാര്യയിലുള്ള പെണ്‍മക്കളെ പസ്വാന്‍ അവഗണിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പട്ടികജാതിയില്‍പ്പെട്ട അംഗങ്ങളോട് അടിമകളെപ്പോലെയാണ് പെരുമാറുന്നത്. സ്വന്തം ജാതിയില്‍ നിന്നുള്ളവര്‍ തന്നെ എതിര്‍പ്പുയര്‍ത്തുന്നു,’ അനില്‍ ആരോപിച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.