1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2017

സ്വന്തം ലേഖകന്‍: പിണറായി വിജയനെ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ ട്വീറ്റ്. കേരള മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും സംഘവുമായി ഡല്‍ഹി ജന്‍പഥിലെ തന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് പാസ്വാന്‍ ട്വീറ്റ് ചെയ്തത്. അബദ്ധം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മന്ത്രി ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.

പാസ്വാനു പറ്റിയ അബദ്ധം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇന്നലെ പാസ്വാന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് അബദ്ധം പ്രത്യക്ഷപ്പെട്ടത്. പിണറായിയും കെ.കെ.രാഗേഷ് എംപിയും കേരളത്തിലെ റേഷന്‍ പ്രതിസന്ധിയെക്കുറിച്ചു ചര്‍ച്ച നടത്തുന്ന ചിത്രങ്ങളായിരുന്നു ഇത്. തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍സെല്‍വവുമായി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തി എന്ന് അടിക്കുറിപ്പും!

അബദ്ധം അതിവേഗം വൈറലായി. ഇതോടെ, മലയാളികള്‍ അടക്കം പാസ്വാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ആളറിയാതെയാണോ ചര്‍ച്ച നടത്തിയത് എന്നുവരെ ട്വീറ്റുകള്‍ വന്നു. അബദ്ധം മനസ്സിലാക്കിയ ഉടന്‍ ട്വീറ്റ് പിന്‍വലിച്ച പാസ്വാന്‍ പിന്നീട് ശരിയായ അടിക്കുറിപ്പോടെ ചിത്രം ട്വിറ്ററില്‍ നല്‍കി തലയൂരി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായും ഇക്കാര്യം ആവശ്യപ്പെട്ട് രാംവിലാസ് പാസ്വാനെ കണ്ടിരുന്നതായും അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.