1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2011

ഒരു മാസം നീണ്ട വ്രതാനുഷ്ഠനങ്ങളുടെയും സഹനതീഷ്ണതയുടെയും നാളുകള്‍ക്ക് വിടനല്‍കി ഇസ്ലാം മതവിശ്വാസികള്‍ റംസാന്‍ ആഘോഷിയ്ക്കുന്നു. വിശുദ്ധിയുടെ റംസാന്‍ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാല്‍ അമ്പിളി പിറന്നതോടെ ഒമാന്‍ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചിരുന്നു. കേരളത്തില്‍ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാവത്തതിനാല്‍ മുപ്പതുനാള്‍ തികച്ചതിന്റെ ധന്യതയില്‍ ബുധനാഴ്ചയാണ് ചെറിയപെരുന്നാള്‍ ആഘോഷിയ്ക്കുന്നത്.

പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. മഴ പെയ്താല്‍ നമസ്‌കാരം പള്ളികളിലേക്കു മാറ്റും. ഈദ്ഗാഹുകള്‍ക്കു പുറമെ, പള്ളികളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാവും. ശേഷം സാഹോദര്യത്തിനും സ്‌നേഹത്തിനും ഊന്നല്‍ നല്‍കിയുള്ള പെരുന്നാള്‍ കര്‍മങ്ങള്‍ക്കു പ്രഭാഷകര്‍ ആഹ്വാനം ചെയ്യും.

സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകംമുഴുകുമ്പോള്‍ ഈ ചെറിയ പെരുന്നാള്‍ ഒരിക്കലും മറക്കാനാവാത്തവിശുദ്ധിയുടെ ദിനങ്ങളിലൊന്നായി മാറട്ടെ എന്നു പരസ്പരം ആശംസിക്കാം.എല്ലാ സുഹൃത്തുക്കള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ !!!!

മതസൌഹാര്‍ദ്ദം കേരള മാതൃക

പെരുന്നാള്‍ മൊഞ്ചില്‍ നാടും നഗരവുമുണരുമ്പോള്‍ മതസൌഹാര്‍ദ്ദത്തിന് കേരളം മാതൃകയാവുന്നു.ഹൈന്ദവ ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്നു നടത്തി ഹിന്ദുക്കളും ജാതി മതഭേദമെന്യേ ഏവര്‍ക്കും രണ്ടാഴ്ച കൂടുമ്പോള്‍ പത്തു കിലോ അരി നല്‍കി മുസ്ലിങ്ങളുമാണ് സാഹോദര്യത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് നല്‍കുന്നത്.
ബന്ധപ്പെട്ട ദൃശ്യങ്ങളുടെ വീഡിയോ ചുവടെ കൊടുക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.