1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2019

സ്വന്തം ലേഖകന്‍: ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍കരുത്തിന്റെ മേളം; മികച്ച ആല്‍ബമടക്കം 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെയ്‌സി മസ്‌ഗ്രേവ്‌സ്; ചൈല്‍ഡ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക മികച്ച ഗാനം. 61 മത് ഗ്രാമി പുര്‍സ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേയ്‌സി മസ്‌ഗ്രേവ്‌സിന്റെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍.

അവരുടെ തന്നെ ബട്ടര്‍ഫ്‌ളൈസിനാണ് കണ്‍ട്രി സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും ലഭിച്ചത്. ഇതിനു പുറമേ ബെസ്റ്റ് കണ്‍ട്രി സോങ്, ബെസ്റ്റ് കണ്‍ട്രി ആല്‍ബം എന്നിവയും കേയ്‌സി നേടി. 2019ല്‍ ഏറ്റവുമധികം ഗ്രാമി നേടിയത് കേയ്‌സിയും ചെല്‍ഡിഷ് ഗാംബിനോയുമാണ്. സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലേഡി ഗാഗയ്ക്കാണ്.

എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തില്‍ ലേഡി ഗാഗയ്ക്കും ബ്രാഡ്‌ലി കൂപ്പറിനും പുരസ്‌കാരം നേടിക്കൊടുത്തു. ബെസ്റ്റ് സോങ് റിട്ടണ്‍ ഫോര്‍ വിഷ്വല്‍ മീഡിയ എന്ന വിഭാഗത്തിലും ഗാഗ പുരസ്‌കാരം നേടി. മുഖ ഗായികയ്ക്കുള്ള പുരസ്‌കാരവും ബെസ്റ്റ് ഡാന്‍സ് റെക്കോഡിങ്ങിനുള്ള പുരസ്‌കാരവും ദുവാ ലിപയ്ക്കാണ്. കാര്‍ഡി ബിയുടെ ഇന്‍വേഷന്‍ ഓഫ് പ്രൈവസി ബെസ്റ്റ് റാപ് ആല്‍ബത്തിനുള്ള ഗ്രാമി നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യവനിതയാണ് കാര്‍ഡി ബി.

മികച്ച വോക്കല്‍ ആല്‍ബം അരിയാന ഗ്രാന്‍ഡെയുടെ സ്വീറ്റ്‌നര്‍. 84 വിഭാഗങ്ങളില്‍ നല്‍കിയ ഗ്രാമി പുരസ്‌കാരത്തില്‍ ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോഡ് ഓഫ് ദ ഇയറും. പുതുതലമുറ ആല്‍ബത്തിനുള്ള ഗ്രാമി ഒപിയം മൂണിനാണ്. അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണലിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.