1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2018

സ്വന്തം ലേഖകന്‍: മാറ്റി വാങ്ങുമ്പോള്‍ കീറിയ കറന്‍സിയുടെ മൂല്യം ഇനി അളന്ന് നിശ്ചയിക്കും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം ലഭിക്കുക.

കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. വളരെ കുറച്ചാണെങ്കില്‍ ഒന്നും കിട്ടില്ല. പുതിയ നിര്‍ദേശം പഴയ നോട്ടുകള്‍ക്കും 2,000 രൂപയുള്‍പ്പെടുന്ന പുതിയ നോട്ടുകള്‍ക്കും ബാധകമാണ്. എല്ലാ നോട്ടുകള്‍ക്കും വ്യത്യസ്ത മാനദണ്ഡമായതിനാല്‍ സ്‌കെയിലും കാല്‍ക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നല്‍കേണ്ട തുകയും കണക്കാക്കാനാകില്ല.

കറന്‍സി, നീളം, വീതി, മൊത്തം അളവ്, മുഴുവന്‍ തുകയും കിട്ടാന്‍ വേണ്ട ചുരുങ്ങിയ അളവ് എന്നിവ കണക്കാക്കിയാണ് കറന്‍സി മാറ്റി നല്‍കുക. 20 രൂപ വരെയുള്ള കറന്‍സികള്‍ക്ക് പകുതി തുക തിരികെ നല്‍കുന്ന വ്യവസ്ഥയില്ല. എന്നാല്‍, 50 രൂപയ്ക്കും അതിന് മുകളിലുള്ള കറന്‍സികള്‍ക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടുമെന്നും റിസര്‍വ് ബാങ്ക് അറിയിപ്പില്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.