1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2016

സ്വന്തം ലേഖകന്‍: ‘റെഡി ടു വെയ്റ്റ്’, സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ത്ത് സ്ത്രീകളുടെ പ്രചാരണം തരംഗമാകുന്നു. പാരമ്പര്യ വാദികളായ ഒരു കൂട്ടം സ്ത്രീകളാണ് ‘ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്’ എന്ന ഹാഷ് ടാഗുമായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗ്ഗയില്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ ഹാഷ്ടാഗ് കാമ്പയിന്‍ തുടങ്ങിയത്.

തങ്ങള്‍ ശബരിമലയില്‍ പ്രവേശിയ്ക്കാന്‍ വിശ്വാസ പ്രകാരമുള്ള പ്രായം വരെ കാത്തിരിയ്ക്കാന്‍ തയ്യാറാണ് എന്ന പ്രസ്താവനയോടെയാണ് സ്ത്രീകള്‍ രംഗത്തെത്തിയത്. റെഡി ടു വെയിറ്റ് (#readytowait) എന്ന ഈ ഹാഷ് ടാഗ് ക്യാംപെയിന്റെ ഭാഗമായ സ്ത്രീകള്‍ പറയുന്നത് ശബരിമലയല്ല ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ട പ്രധാന വിഷയമെന്നാണ്.

സ്ത്രീ സുരക്ഷയും ആദിവാസി അവഗണനയും എല്ലാം പരിഹരിയ്ക്കപ്പെടാതെ കിടക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കപട പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നാണ് പുരോഗമന വാദികളോട് ഇവര്‍ക്ക് പറയാനുള്ളത്.

ആചാരങ്ങള്‍ വിശ്വാസികളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് അവിശ്വാസികള്‍ അല്ലെന്നുമാണ് ഇവരില്‍ ഭൂരിഭാഗവും വാദിയ്ക്കുന്നത്. റെഡി ടു വെയിറ്റ് ക്യാംപെയിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകളും കത്തിപ്പടരുന്നുണ്ട്. ഒപ്പം ഈ മുന്നേറ്റത്തെ പരിഹസിച്ച് ട്രോളുകളും സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.