1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2019

സ്വന്തം ലേഖകന്‍: ചെങ്കടല്‍ തീരത്ത് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി വരുന്നു; 70,000 തൊഴിലുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ. താത്കാലിക റോഡുകള്‍, താമസ കേന്ദ്രങ്ങള്‍, കടല്‍കരയില്‍ നടപ്പാതകള്‍, ഹെലിപ്പാട് തുടങ്ങിയവയാണ് ചെങ്കടല്‍ പദ്ധതി നടപ്പിലാക്കുന്നതിെന്റ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍. കോടികള്‍ ചെലവ് വരുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ചെങ്കടല്‍ തീരത്ത് നടപ്പിലാക്കാന്‍ പോകുന്ന ഏറ്റവും വലിയ ടൂറിസം പദ്ധതി എന്നതിനു പുറമെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസം പദ്ധതിയായി ഇത് മാറും.

2022 ഓടെ പൂര്‍ത്തിയാകുന്ന ചെങ്കടല്‍ പദ്ധതി സൗദി അറേബ്യയുടെ പടിഞ്ഞാറെ തീരപ്രദേശത്ത് 28,000 ചതുരശ്ര കിലോമീറ്ററിലാണ് നിര്‍മ്മിക്കുന്നത്.14 വന്‍കിട ഹോട്ടലുകളോട് കൂടിയ ‘റെഡ് സീ’ പദ്ധതി 70,000ത്തോളം തൊഴിലവരസമുണ്ടാക്കുമെന്നും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.

സ്വകാര്യ മേഖലകള്‍ക്ക് നിക്ഷേപത്തിനും ടൂറിസം മേഖലക്ക് വികസനത്തിനും അവസരമൊരുക്കുമ്പോഴും, രാജ്യത്തെ പരിസ്ഥിതിയും, സാംസ്‌കാരിക പൈതൃകവും കാത്തു സൂക്ഷിക്കുന്നതുമായിരിക്കും പദ്ധതി. സ്ഥലത്തെ 90 ദ്വീപുകളില്‍ 22 എണ്ണം വികസിപ്പിക്കും. ആദ്യഘട്ടത്തില്‍ അഞ്ച് ദ്വീപുകളിലായി 14 ഹോട്ടലുകളാണ് ഒരുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.