1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

സ്വന്തം ലേഖകന്‍: റിലയന്‍സും എയര്‍സെല്ലും ലയിക്കുന്നു, വരുന്നത് ഇന്ത്യന്‍ ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനം. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്? കമ്മ്യൂണിക്കേഷനാണ് എയര്‍സെല്ലുമായി ഒന്നിക്കാന്‍ തയ്യാറെടുക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും കൈകോര്‍ക്കുന്നത്.

ഇരു കമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ടെലികോം മേഖലയില്‍ ചലനങ്ങള്‍ ഉണ്ടാക്കാവുന്ന ലയന വിവരം പുറത്തുവിട്ടത്. ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാലു കമ്പനികളില്‍ ഒന്നായി പുതിയ കൂട്ടുകെട്ട് മാറുമെന്ന് ഇരു കമ്പനികളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

65,000 കോടി ആസ്തി കണക്കാക്കപ്പെടുന്ന പുതിയ കമ്പനിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 50 ശതമാനം വീതം പങ്കാളിത്തമുണ്ടാകും. ഡയറക്ടര്‍ ബോര്‍ഡിലും രണ്ട് ഗ്രൂപ്പുകള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും ഉണ്ടാകുക. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരു കമ്പനി ഉടമകളും തമ്മില്‍ ലയനചര്‍ച്ചകള്‍ക്ക്? തുടക്കം കുറിച്ചിരുന്നു.

മലേഷ്യയിലെ മാക്‌സിസ് കമ്മ്യൂണിക്കേഷനാണ് എയര്‍സെലിന്റെ ഉടമകള്‍. ലയനത്തോടെ ആര്‍കോമിന്റെ കടം 20,000 കോടിയായും എയര്‍സെല്ലിന്റെ നഷ്ടം 4000 കോടിയായും ചുരുങ്ങും. റിലയന്‍സ് കമ്മ്യൂണിക്കേഷന് 11 കോടിയും എയര്‍സെല്ലിന് 8.4 കോടി ഉപഭോക്താക്കളുമാണ് രാജ്യത്തുള്ളത്.
നിലവില്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ നാലും അഞ്ചും സ്ഥാനങ്ങ സ്ഥാനങ്ങളിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെല്ലും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.