1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; ളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ തെളിയിക്കുന്നതായി ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ആയുധ വിപണിയിലേക്കുള്ള തുറുപ്പ് ചീട്ടായതിനാല്‍ ആയുധ നിര്‍മാണ കമ്പനി നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു എന്നാണ് സൂചന.

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടു മുമ്പാണ് പ്രതിപക്ഷ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന വെളിപ്പെടുത്തല്‍. ‘കരാര്‍ നടപ്പാകണമെങ്കില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ പരിഗണിച്ചേതീരൂ എന്ന് ദസോ ഏവിയേഷന്‍ കണക്കാക്കിയതിന്റെ രേഖ തങ്ങളുടെ വശമുണ്ടെന്ന് ‘മീഡിയ പാര്‍ട്ട്’ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

റഫാല്‍ ഇടപാടില്‍ കൂടെനിന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യുപകാരം നല്‍കിയും എതിരെ നിന്നവരെ ശിക്ഷിച്ചും മോദി സര്‍ക്കാര്‍ മാറ്റിയെഴുതുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇന്ത്യയില്‍ ആരെ പങ്കാളിയാക്കണമെന്ന കാര്യത്തില്‍ ദസോ എയ്‌റോനോട്ടിക്‌സിന് അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡും വെളിപ്പെടുത്തിയിരുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.