1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2017

സ്വന്തം ലേഖകന്‍: മിസൈല്‍ പരീക്ഷണങ്ങളിലാതെ രണ്ടു മാസമായി ഉത്തര കൊറിയ നിശബ്ദം, കിം ജോങ് ഉന്നിന്റെ ആരോഗ്യനില വഷളായതു മൂലമെന്ന് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായത് കൊണ്ടാണ് രണ്ട് മാസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താത്തതെന്ന് ന്യൂസ്.കോമാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്വകാര്യ അന്വേഷണ എജന്‍സികളെ ഉദ്ധരിച്ചാണ് വാര്‍ത്ത.

ഹൃദ്രോഗവും പ്രമേഹവും രക്ത സമര്‍ദ്ദവും ഉത്തരകൊറിയന്‍ എകാധിപതിയെ അലട്ടുന്നുവെന്നാണ് വാര്‍ത്തകള്‍. വധഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടതായി ദക്ഷിണകൊറിയന്‍ ചാരന്‍മാരും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

2011ല്‍ പിതാവിന്റെ മരണത്തോടെയാണ് ഉത്തരകൊറിയയുടെ നേതൃത്വം കിം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.