1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍. സണ്‍ഡെ ടൈംസ് ദിനപത്രം പുറത്തുവിട്ട ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിലാണ് ഇന്ത്യക്കാരായ റൂബന്‍ സഹോദരന്മാരും ഹിന്ദുജ സഹോദരന്മാരും ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. പട്ടിക അനുസരിച്ച് 1310 കോടി പൗണ്ടിന്റെ ആസ്തിയാണ് റൂബന്‍ സഹോദരന്മാര്‍ക്കുള്ളത്. 1300 കോടി പൗണ്ടാണ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി. വാര്‍ണര്‍ മ്യൂസിക് കമ്പനി അധിപനായ ലെന്‍ ബ്ലാവറ്റ്‌നിക് ആണ് മൂന്നാം സ്ഥാനത്ത്.

സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയില്‍ ഇറാഖില്‍ വേരുകളുള്ള ജൂത കുടുംബത്തില്‍ ജനിച്ച ഡേവിഡ് റൂബനും സൈമണ്‍ റൂബനും ഉരുക്ക്, വസ്തു വ്യവസായത്തിലൂടെയാണ് വളര്‍ന്നത്. ആസ്തിയില്‍ ഈ വര്‍ഷം 300 കോടി പൗണ്ട് വര്‍ധിച്ചതാണ് കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന റൂബന്‍ സഹോദരന്മാരെ ഒന്നാം സ്ഥാനത്തത്തെിച്ചത്. ലണ്ടന്‍ ഒക്‌ഫോര്‍ഡ് എയര്‍പോര്‍ട്ട്, ലണ്ടന്‍ ഹെലിപോര്‍ട്ട് എന്നിവയുടെ ഉടമകളായ റൂബന്‍ സഹോദരന്മാര്‍ ബ്രിട്ടനിലെ മുന്‍നിര ബാങ്കായ മെട്രോബാങ്കിലെ ഏറ്റവും വലിയ നിക്ഷേപകരാണ്.

ഹിന്ദുജ ഗ്രൂപ് മേധാവികളായ ശ്രീചന്ദ് ഹിന്ദുജയും ഗോപിചന്ദ് ഹിന്ദുജയും കഴിഞ്ഞ വര്‍ഷവും രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍, പോയവര്‍ഷം നേട്ടമുണ്ടാക്കാനാവാതെ പോയ വ്യവസായികളുടെ കൂട്ടത്തിലാണ് ഉരുക്ക് വ്യവസായ രംഗത്തെ പ്രമുഖരായ മിത്തല്‍ ഗ്രൂപ്. ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഇവര്‍ ഇത്തവണ 11 മതായി. ഉരുക്ക് വ്യവസായ രംഗത്തുണ്ടായ പ്രതിസന്ധിയാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

മറ്റൊരു ഇന്ത്യന്‍ വംശജനായ ലോര്‍ഡ് സ്വരാജ് പോളിനും തിരിച്ചടിയായത് രംഗത്തുണ്ടായ തകര്‍ച്ചയാണ്. 2015ല്‍ 44 മതുണ്ടായിരുന്ന സ്ഥാനത്തുണ്ടായിരുന്ന ഇവര്‍ ഈ വര്‍ഷം 154 മതായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.