1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2017

 

സ്വന്തം ലേഖകന്‍: മുറുക്കിത്തുപ്പി തനി നാടന്‍ റൗഡിയായി നിവിന്‍ പോളി, തമിഴ് ചിത്രം റിച്ചിയുടെ കിടിലന്‍ ടീസര്‍ കാണാം. നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. ലോക്കല്‍ റൗഡിയായി മാസ് ഗെറ്റപ്പിലാണ് ടീസറില്‍ നിവിന്‍ പോളിയെ അവതരിപ്പിച്ചിരിക്കുന്നത്. നിവിനും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇരുവരും തമ്മിലുള്ള സൗഹൃദവും തുടര്‍ന്ന് ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ബോട്ട് മെക്കാനിക്കിന്റെ വേഷത്തിലാണ് നാട്ടി. നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായി പ്രകാശ് രാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മി പ്രിയ, ചന്ദ്രമൗലി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കന്നടയിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉള്ളിടവരു കണ്ടാന്തെ’യുടെ തമിഴ് പതിപ്പാണ് റിച്ചി. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് നിവിന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വച്ചിരുന്നു. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ലക്ഷ്മി പ്രിയ, ചന്ദ്രമൗലി എന്നിവര്‍ മറ്റു പ്രധാന താരങ്ങള്‍.തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് റിച്ചിയെന്ന് സംവിധായകന്‍ പറയുന്നു. തൂത്തുക്കുടി, കുട്രാലം, മണപ്പാടി എന്നിവിടങ്ങളിലായിരുന്നു റിച്ചിയുടെ ചിത്രീകരണം നടന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.