1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2020

സ്വന്തം ലേഖകൻ: യുകെയിൽ ചെലവ് ചുരുക്കൽ പദ്ധതിയുമായി റിഷി സുനക് മുന്നോട്ട്. ഇതിന്റെ ഭാഗമായി അടുത്ത വർഷം പൊതുമേഖലാ ശമ്പള വർദ്ധനവ് മരവിപ്പിക്കും. എന്നാൽ നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്കും വർധനവുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പൊതുമേഖലയ്ക്ക് ശമ്പള വർദ്ധനവ് നൽകാൻ കഴിയില്ലെന്ന് ചാൻസലർ പറഞ്ഞു. അടുത്ത വര്‍ഷത്തെ വർധനവാണ് മരവിപ്പിച്ചത്.

സ്വകാര്യ സ്ഥാപനങ്ങള്‍ കനത്ത പ്രതിസന്ധി നേരിടുമ്പോള്‍ പബ്ലിക് സെക്ടര്‍ മേഖലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ന്യായീകരണം അര്‍ഹിക്കുന്നില്ലെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. വൈറസും, ലോക്ക്ഡൗണും മൂലം റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ ഉള്‍പ്പെടെ നിരവധി ബിസിനസ്സുകള്‍ തകര്‍ച്ച നേരിടുകയാണ്. അതേസമയം പബ്ലിക് സെക്ടര്‍ ജീവനക്കാർക്ക് തൊഴില്‍ നഷ്ടവും, ശമ്പളം വെട്ടിക്കുറയ്ക്കലും വേണ്ടിവരുന്നില്ല.

സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തില്‍ പ്രൈവറ്റ് സെക്ടര്‍ മേഖലയിലെ ശമ്പളം ഒരു ശതമാനത്തോളം കുറഞ്ഞതായി സുനക് വ്യക്തമാക്കി. ഈ സമയത്ത് പബ്ലിക് സെക്ടറിൽ ശമ്പളം 4 ശതമാനത്തോളം ഉയര്‍ന്നു. തുടർന്നാണ് പബ്ലിക് സെക്ടറിലെ ശമ്പള വര്‍ദ്ധനവ് തല്‍ക്കാലത്തേക്ക് തടഞ്ഞു വക്കാൻ സർക്കാർ തീരുമാനിച്ചത്. പോലീസ് ഓഫീസര്‍മാര്‍, ടീച്ചർമാർ, മറ്റ് സിവില്‍ സെര്‍വന്റ്സ് എന്നീ വിഭാഗങ്ങള്‍ക്കാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക.

എന്നാല്‍ നഴ്‌സുമാരും, ഡോക്ടര്‍മാരും, എന്‍എച്ച്എസിലെ മറ്റ് കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും വര്‍ദ്ധനവ് ലഭിക്കും. ഒരു മില്ല്യണ്‍ എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് നല്‍കേണ്ടതാണെന്നും ചാന്‍സലര്‍ വ്യക്തമാക്കി. 24,000 പൗണ്ടില്‍ താഴെ ശമ്പളം വാങ്ങുന്ന പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 250 പൗണ്ട് വര്‍ദ്ധനവെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജർമനിയിൽ ലോക്ഡൗൺ നീട്ടി

ജർമനിയിൽ ലോക്ഡൗൺ ജനുവരി അവസാനം വരെ നീട്ടി. ചാൻസലർ മെർക്കൽ ഇന്നലെ രാജ്യത്തെ 16 മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ജർമനിയിൽ കഴിഞ്ഞ ഒരറ്റ ദിവസം കൊണ്ട് 290100 പേർക്ക് കൊവിഡ് ബാധിച്ചു. 410 പേർ കൊവിഡ് മൂലം മരണമടഞ്ഞു.

ജർമനിയിൽ പ്രതിദിനം ഒരു യാത്രാവിമാനം തകർന്ന് മരിക്കുന്ന ആൾക്കാരാണ് കൊവിഡ് മൂലം മരിക്കുന്നതെന്ന് ബയേൺ മുഖ്യമന്ത്രി സോഡർ അഭിപ്രായപ്പെട്ടു. ബർലിൻ ഉൾപ്പെടെ ജർമനിയിൽ പുതിയ അറുപത്തിരണ്ട് പ്രാദേശിക ഹോട്ട്സ്പോട്ടുകൾ നിലവിൽ വന്നതായും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മെർക്കൽ പറഞ്ഞു.

ക്രിസ്മസ് കാലത്തെയും ന്യൂഇയർ കാലത്തെയും ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കരിമരുന്ന് പ്രയോഗം പൊലീസ് നിയന്ത്രിക്കും. ഈ തവണ ദേവാലയങ്ങളിൽ ക്രിസ്മസ്, ന്യൂഇയർ ശുശ്രൂഷകൾ ഉണ്ടാവില്ല. ജനം സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കടുത്ത ദൈവവിശ്വാസിയും ഇവാഞ്ചലിക്കൽ പാസ്റ്ററിന്റെ മകളും കൂടിയായ മെർക്കലിന് പള്ളിയിൽ പോകാത്തതിൽ അതീവ ദുഃഖമേറും. ഡിസംബറിലെ വിശേഷ ദിവസങ്ങളിൽ ഹോട്ടലും റസ്റ്ററന്റുകളും അടഞ്ഞു തന്നെ കിടക്കും എന്നാൽ അതിനുള്ള അന്തിമ തീരുമാനം 28ന് പ്രഖ്യാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.