1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2018

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയിലെ ഓഫീസിന് പുറത്തുവെച്ചാണ് അജ്ഞാതസംഘം ബുഖാരിക്കുനേരെ വെടിയുതിര്‍ത്തത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

അക്രമി സംഘം നിരവധി തവണ ബുഖാരിക്ക് നേരെ നിറയൊഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ ബുഖാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷുജാത്ത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. ഇവരൊലാരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാമത്തെയാളുടെ നിലയും ഗുരതരമാണ്. 2000 ത്തില്‍ ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്. സംഭവത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദുഖം രേഖപ്പെടുത്തി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.