1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2017

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്ന ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ച് വധിക്കണമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി. ഐഎസില്‍ ചേര്‍ന്നു യുദ്ധം ചെയ്യാനായി ഇറാക്കിലേക്കും സിറിയയിലേക്കും പോയ ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ചു വധിക്കണമെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗവിന്‍ വില്യംസണാണ് പ്രസ്താവിച്ചത്. 270 ലധികം ബ്രിട്ടീഷുകാര്‍ ഈ രാജ്യങ്ങളില്‍ ഐഎസിനോടൊപ്പം യുദ്ധം ചെയ്യുന്നുണ്ടെന്നാണു കണക്ക്.

വ്യോമാക്രമണത്തിലൂടെ ഇവരെ വകവരുത്താനാവും. ബ്രിട്ടന്‍ കാത്തുസൂക്ഷിക്കുന്ന എല്ലാ മൂല്യങ്ങള്‍ക്കും എതിരുനില്‍ക്കുന്നവരാണ് ഇവരെന്നും വില്യംസണ്‍ കുറ്റപ്പെടുത്തി. ജീവന്‍ പോയ ഭീകരന് ബ്രിട്ടനെതിരേ ഒന്നും ചെയ്യാനാവില്ലെന്നു ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തില്‍ വില്യംസണ്‍ ചൂണ്ടിക്കാട്ടി.

ഐഎസ് ഭീഷണി ഇല്ലാതാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണം. ഇറാക്കിലും സിറിയയിലും പോയ ഐഎസ് ഭീകരരെ ബ്രിട്ടനില്‍ മടങ്ങിവരാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.ലൈംഗികാപവാദക്കേസില്‍ കുടുങ്ങി രാജിവച്ച മൈക്കല്‍ ഫാലണു പകരം ഒരു മാസം മുമ്പാണ് വില്യംസണ്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.