1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2020

സ്വന്തം ലേഖകൻ: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനായി റിയാദിലെ മുഴുവന്‍ പ്രധാന റോഡുകളും വികസിപ്പിക്കാന്‍ സൗദി കിരീടാവകാശിയുടെ നിര്‍ദേശം. പൊതു ഗതാഗത പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാന ഹൈവേകളിലെ ജംങ്ഷനുകള്‍ വീതികൂട്ടും. വിവിധ റോഡുകളില്‍‌ ട്രാക്കുകളും വര്‍ധിപ്പിക്കും.

കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനം നടപ്പാകുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. നഗരത്തെ ചുറ്റുന്ന റിങ്റോഡുകളും പ്രധാന റൂട്ടുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ജംങ്ഷനുകളുടെ വികസനമാണ് ഇതിൽ പ്രധാനം. 400 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകളുടെ ഒരു ശൃംഖല നഗരത്തിനകത്ത് വികസിപ്പിക്കുകയും ചെയ്യും.

80 കിലോമീറ്റർ ദൈര്‍ഘ്യത്തില്‍ ആദ്യ റിങ് റോഡ് വീതി കൂട്ടും. കിങ് ഫഹദ് റോഡ്ഹൈവേയിലെ പ്രധാന ജങ്ഷനുകളുടെ വിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്യും. കിങ് ഖാലിദ് റോഡിൽ നിന്നുള്ള ഇമാം സഊദ് റോഡിന്റെ വിസ്തൃതിയും വര്‍ധിപ്പിക്കും. ഇതു വഴി ഈസ്റ്റേൺ റിങ്റോഡുവരെ എത്തും വിധം 23 കിലോമീറ്റർ കൂടി റോഡ് ദൈര്‍ഘ്യം കൂടും.

രണ്ടാം സൗത്തേൺ റിങ് റോഡുവരെ എത്തും വിധം അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് റോഡിന്റെ നീളം 45 കിലോമീറ്റർ കൂട്ടലും പദ്ധതിയാണ്. അബൂബക്കർ അൽസിദ്ദീഖ് റോഡിന്റെ നീളം 17 കിലോമീറ്റർ വർധിപ്പിച്ച് ദഹ്റാൻ സ്ട്രീറ്റിലൂടെ സൗത്തേൺ റിങ് റോഡിലേക്ക് എത്തിക്കും.

കിങ്സൽമാൻ റോഡിൽ നിന്ന്അൽഉറൂബ റോഡിലേക്കുള്ള ഉസ്മാൻ ബിൻ അഫാൻ റോഡ് 16 കിലോമീറ്ററും ദീർഘിപ്പിക്കും. ജോലികള്‍ ഉടന്‍ തുടങ്ങാനാണ് കിരീടാവകാശിയുടെ ഉത്തരവ്. ഇതോടെ റിയാദിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.