1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015

ബ്രിട്ടണിലെ കാന്റര്‍ബെറിയില്‍ മലയാളി വിദ്യാര്‍ത്ഥി കാറപകടത്തില്‍ കൊല്ലപ്പെട്ടു. എരുമേലി സ്വദേശിയാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ബ്രിട്ടണിലെ മലയാളി സമൂഹത്തില്‍ ദുരന്തം ഒന്നിന് പിന്നാലെ എത്തുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് മലയാളി യുവാവ് കാറപകടത്തില്‍ കൊല്ലപ്പെട്ടത്. എരുമേലിയിലെ ഇടകടത്തി സ്വദേശി സജി എന്ന് വിളിക്കപ്പെടുന്ന തോമസിന്റെ മകന്‍ സ്‌റ്റെഫീന്‍ തോമസാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

അമിതവേഗത്തിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. കെന്റ് പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടത്തിന് കാരണമായ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും വാര്‍ത്തയുണ്ട്. സ്റ്റെഫീന്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വാര്‍ത്ത.

കെന്റിലെ ബുല്ലോക്‌സ്‌ടോണ്‍ ജംഗ്ഷനില്‍ എ291 റോഡിലാണ് അപകടമെന്നാണ് അറിയുന്നത്. അപകടം നടന്നതിന് സമീപമുണ്ടായിരുന്ന ഒരു മലയാളി യുവാവാണ് സ്റ്റെഫീന്റെ കേരളത്തിലെ കുടുംബത്തെ കണ്ടുപിടിക്കാനും മറ്റും പോലീസിനെ സഹായിച്ചത്. വിവരമറിഞ്ഞെത്തിയ കെന്റിലെ മലയാളി സമൂഹം മുഴുവന്‍ സഹായസഹകരണങ്ങളുമായി ഒത്തുചേര്‍ന്നിട്ടുണ്ട്.

സ്‌റ്റെഫാന്റെ ജോയല്‍ എന്ന സുഹൃത്താണ് കാറോടിച്ചിരുന്നത്. കാറില്‍ സ്‌റ്റെഫീനോപ്പമുണ്ടായിരുന്ന ജോയല്‍, അനുജന്‍ ജീവന്‍ എന്നിവര്‍ക്കും പരിക്കുണ്ട്. എന്താണ് അപകടകാരണമെന്ന് ഇനിയും വ്യക്തമായിട്ടില്ല. അപകടം നടന്ന സ്ഥലത്തേക്ക് ആരെയും കയറ്റിവിടുന്നില്ല. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് അപകടകാരണം പറയാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.