1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2016

സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് എതിരെ നടക്കുന്നത് വംശീയ ഉന്മൂലനം, പ്രതിഷേധം ശക്തമാകുന്നു. മ്യാന്മര്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ബംഗ്‌ളാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധ റാലികള്‍ നടന്നത്. ജുമുഅ നമസ്‌ക്കാരത്തിനു ശേഷം ധാക്കയില്‍ നടന്ന പ്രതിഷേധ റാലിയില്‍ 5000 ത്തോളം പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ക്വാലാലംപുര്‍, ജകാര്‍ത്ത, ബാങ്കോക് എന്നിവിടങ്ങളിലും പ്രതിഷേധം അണപൊട്ടി.

മ്യാന്മറിലെ വംശീയ ഉന്മൂലനത്തെ അപലപിച്ച് മലേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക പ്രസ്താവനയും പുറത്തിറക്കി. ഈ വിഷയത്തില്‍ മലേഷ്യന്‍ അംബാസഡര്‍ ഓങ്‌സാന്‍ സൂചിയടക്കമുള്ള നേതാക്കളെ കാണുമെന്നും വിദേശകാര്യ മന്ത്രി അനിഫ അമാന്‍ അറിയിച്ചു. യു.എന്‍ കണക്കനുസരിച്ച് 30,000ത്തോളം റോഹിങ്ക്യന്‍ മുസ്ലിംകളാണ് കലാപം കാരണം കുടിയിറക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തത്.

ബംഗ്ലാദേശില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മ്യാന്മറിലേക്ക് കുടിയേറിയ ഇവര്‍ക്കെതിരെ അനധികൃത താമസക്കാര്‍ എന്നാരോപിച്ച് ബുദ്ധമത തീവ്രവാദികള്‍ നിരന്തരം ആക്രമണം നടത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയുമാണ്. മ്യാന്മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഹിങ്ക്യ ഗ്രാമങ്ങള്‍ തീയ്യിട്ടു നശിപ്പിക്കല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.