1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: മ്യാന്മര്‍ അഭിയാര്‍ഥികളായ റോഹിങ്ക്യ മുസ്ലീങ്ങളെ സ്വീകരിച്ച് അഭയം നല്‍കാന്‍ കഴിയില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയതോടെ 7,000 പേരുടെ ഭാവി നടുക്കടുലിലായി. ഒട്ടും സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ എത്തിയ 7,000 പേരും ദിവസങ്ങളായി മലാക്ക കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്.

കൈവശം കരുതിയ ഭക്ഷണവും വെള്ളവും തീരുന്നതോടെ നടുക്കടലില്‍ ഇവര്‍ എന്തു ചെയ്യുമന്ന ആശങ്ക വളരുകയാണ്. റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി തിങ്കളാഴ്ച ഇന്തോനേഷ്യന്‍ തീരത്തെത്തിയ ബോട്ടിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി അധികൃതര്‍ മലേഷ്യയിലേക്ക് തിരിച്ചുവിട്ടിരുന്നു. അഭയാര്‍ഥികളുമായി എത്തുന്ന എല്ലാ ബോട്ടുകളും മടക്കി അയക്കുമെന്ന് ഇന്തോനേഷ്യന്‍ സൈന്യം വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ മലേഷ്യ ഇവര്‍ക്ക് അഭയം കൊടുക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ല. പതിറ്റാണ്ടുകളായി പൗരത്വവും അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെട്ടവരാണ് മ്യാന്മറിലെ റോഹിങ്ക്യ മുസ്ലീങ്ങള്‍. രക്ഷാപ്രവര്‍ത്തനം നടത്തിയാല്‍പോലും ഇവരെ എന്തുചെയ്യുമെന്നതാണ് ഇന്തോനേഷ്യയേയും മലേഷ്യയേയും അലട്ടുന്ന പ്രശ്‌നം. ഇവരെ മ്യാന്മറിലേക്കു തിരിച്ചയക്കാനാകില്ല.

മാത്രമല്ല, കുറച്ചുപേര്‍ക്ക് അഭയം നല്‍കിയാല്‍ ലക്ഷക്കണക്കിനുപേര്‍ കൂട്ടമായി അഭയം തേടിയത്തെുമെന്ന് അയല്‍രാജ്യങ്ങള്‍ ഭയപ്പെടുന്നു. ഇതാണ് റോഹിങ്ക്യകളെ നടുക്കടലിലാക്കിയത്. രണ്ടു മാസത്തിലേറെയായി കടലില്‍ കഴിയുന്നവര്‍വരെ ഇക്കൂട്ടത്തിലുണ്ടെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.

കൊച്ചുബോട്ടുകളില്‍ കുടിവെള്ളവും ഭക്ഷണവുമില്ലാതെ നരകിക്കുന്ന ആയിരങ്ങളെ തിരിഞ്ഞു നോക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. 2012 നുശേഷം ബോട്ടുകളിലായി ഒരു ലക്ഷത്തിലേറെ പേര്‍ ഇതുവരെ മ്യാന്മര്‍ വിട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ രണ്ടു ദിനങ്ങളിലായി 1600 റോഹിങ്ക്യകളാണ് വിവിധ രാജ്യങ്ങളിലായി ബോട്ടുകളിലത്തെിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.