1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

സ്വന്തം ലേഖകന്‍: കരുണ കാണിക്കുന്നതും നിയമം നടപ്പിലാക്കുന്നതും രണ്ടാണ്, റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ഇതിനോട് യോജിക്കാനാകില്ലെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി രാജീവ് കെ ചന്ദര്‍ വ്യക്തമാക്കി.

ഹുസൈന്റെ വിമര്‍ശനത്തോട് യോജിപ്പില്ല. മറ്റേത് രാജ്യത്തേയും പോലെ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ രാജ്യസുരഷയ്ക്ക് ഭീഷണിയായേക്കാമെന്ന കാര്യത്തിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. കശ്മീര്‍ സംഘര്‍ഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ചന്ദര്‍ യുഎന്‍ വിമര്‍ശനത്തിന് മറുപടി നല്‍കിയത്. നിയമം കര്‍ശനമായി നടപ്പിലാക്കുന്നതും കരുണ കാണിക്കുന്നതും രണ്ടാണെന്നും ചന്ദര്‍ തുറന്നടിച്ചു.

അതേസമയം ഇന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് ചന്ദര്‍ കുറ്റപ്പെടുത്തി. ഇന്ത്യ, അതിന്റെ ജുഡീഷ്യല്‍ സംവിധാനത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും അഭിമാനിക്കുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രങ്ങളെ പ്രധാനമന്ത്രി തന്നെ അപലപിച്ചിട്ടുണ്ടെന്നും ചന്ദര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ റോഹിംഗ്യകളെ തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് അഭയാര്‍ഥികളില്‍ ചിലര്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആരായുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.