1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2017

സ്വന്തം ലേഖകന്‍: കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍. ഐക്യരാഷ്ട്ര സഭ. യു.എന്‍ അഭയാര്‍ഥി വിഭാഗം വക്താവ് ജോസഫ് ത്രിപുരയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കിലോ മീറ്ററുകള്‍ നടന്നും ബോട്ട് വഴിയുമാണ് കൂടുതല്‍ പേരും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയം തേടിയെത്തുന്നത്.

ബംഗ്ലാദേശ് അതിര്‍ത്തിയായ കോക്സ്സ് ബസാറിനടുത്താണ് കൂടുതല്‍ അഭയാര്‍ത്ഥികള്‍ കുടിയേറിപ്പാര്‍ത്തത്. കഴിഞ്ഞ മാസം അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ 300,000 റോഹിങ്ക്യകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. പുതുതായി ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളില്‍ 60 ശതമാനവും കുട്ടികളാണെന്നാണ് ഐക്യരാഷ്ട സഭയുടെ കണക്കുകള്‍. ഭക്ഷണം, വെള്ളം, താമസിക്കാനുള്ള ഇടം തുടങ്ങിയവയൊന്നും അഭയാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബംഗ്ലാദേശിലെ യുനിസെഫ് പ്രതിനിധി എഡ്വേര്‍ഡ് ബെയ്‌ബെദര്‍ പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ വന്‍ ദുരന്തമായിരിക്കും വരാന്‍ പോകുന്നതെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ കൂട്ടം പാലായനം തുടരുകയാണെങ്കില്‍ പരിണത ഫലം മനുഷ്യ മഹാദുരന്തമായിരിക്കുമെന്ന് യുഎന്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് സുരക്ഷ സമിതയിയെ അറിയിച്ചിട്ടുണ്ട്. മ്യാന്‍മാര്‍ സര്‍ക്കാരിന്റെ ക്രൂരമായ പീഡനത്തിനെ തുടര്‍ന്ന് രണ്ടാഴ്ചക്കകം മൂന്ന് ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്.

ബുദ്ധമത ഭൂരിപക്ഷമായ മ്യാന്മറിലെ സൈന്യം അതിര്‍ത്തിയില്‍പോലും റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ കഴിയുന്ന റോഹീങ്ക്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. റോഹീങ്ക്യകളെ തിരിച്ചയക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. റോഹിങ്ക്യ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

രണ്ട് റോഹിങ്ക്യ അഭയാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം തേടിയത്. തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് ആവശ്യമായി സാധനസാമഗ്രകളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലേക്ക് തിര്‍ച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.