1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

സ്വന്തം ലേഖകന്‍: ‘ഒരു സ്ത്രീക്കും 15 ദിവസത്തില്‍ കൂടുതല്‍ ബലാത്സംഗത്തെ അതിജീവിച്ച് ബംഗാളില്‍ ജീവിക്കാന്‍ കഴിയില്ല,’ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപി രൂപ ഗാംഗുലിക്കെതിരെ കേസ്. ബി.ജെ.പി രാജ്യസഭാംഗം രൂപ ഗാംഗുലി, പര്‍ട്ടിയുടെ പശ്ചിമബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിനിമയില്‍നിന്ന് രാഷ്ട്രീയ രംഗത്തെത്തിയ രൂപ ഗാംഗുലി സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വന്‍ വിവാദമായതിനു പിന്നാലെയാണ് പോലീസ് നടപടി.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ദിലീപ് ഘോഷിനെതിരെ കേസെടുത്തിട്ടുള്ളത്. മമതാ ബാനര്‍ജിയുടെ ഔദാര്യമില്ലെങ്കില്‍ സംസ്ഥാനത്തെത്തുന്ന സ്ത്രീകളും കുട്ടികളും 15 ദിവസത്തിനകം ബലാത്സംഗത്തിന് ഇരയാകപ്പെട്ടേക്കുമെന്ന തരത്തില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. രൂപ ഗാംഗുലിയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ഊര്‍ജമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സോവന്‍ദേബ് ചാറ്റര്‍ജി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പ്രസ്താവന ബംഗാളിലെ മുഴുവന്‍ ജനങ്ങള്‍ക്കും അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഖരക്പൂരില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ദിലീപ് ഘോഷ് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ പരാമര്‍ശം നടത്തിയത്. തനിക്കെതിരെ നടപടിയെടുത്താന്‍ ബംഗാള്‍ സ്തംഭിപ്പിക്കുമെന്നും മുഖ്യമന്ത്രി മമതയുടെ വീടിന് തീവെക്കുമെന്നും ദിലീപ് ഘോഷ് ഭീഷണി മുഴക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ തൃണമൂല്‍ നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.