1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2016

സ്വന്തം ലേഖകന്‍: ആര്‍എസ്എസ് ന്യൂജനറേഷനാകുന്നു, വേഷം നിക്കറില്‍ നിന്ന് പാന്റ്‌സിലേക്ക് മാറാന്‍ നീക്കം. അയഞ്ഞ നിക്കര്‍ മാറ്റി ആര്‍എസ്എസിനെ പാന്റ്‌സിടീക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് രാജസ്ഥാനിലെ 40 തയ്യല്‍ക്കാരാണ്. 91 വര്‍ഷങ്ങള്‍ പഴക്കമുള്ള യൂണിഫോം പഴഞ്ചനായെന്ന് കഴിഞ്ഞ വര്‍ഷമാണ് സംഘടനയില്‍ അഭിപ്രായം ശക്തമായത്.

കാക്കി നിക്കറിനു പകരമായി വരുന്നത് ബ്രൗണ്‍ (വുഡ് ബ്രൗണ്‍) നിറമുള്ള പാന്റ്‌സാണ്. സ്വയംസേവകര്‍ക്കായി പത്തുലക്ഷം പാന്റ്‌സാണു തയ്ക്കാനിരിക്കുന്നത്. തൊണ്ണൂറ്റിയൊന്നു വര്‍ഷമായി ആര്‍എസ്എസ് യൂണിഫോമിന്റെ ഭാഗമായിരുന്നു കാക്കി നിക്കര്‍. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയിലുള്ള അലോകയിലെ ടെക്‌സ്‌റ്റൈല്‍ യൂണിറ്റിനെ പാന്റ് തയ്ക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ജയ്പ്രകാശ് കച്ചാവയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ തയ്യല്‍ കേന്ദ്രം. വിജയ ദശമിക്കു മുന്‍പായി പതിനായിരം പാന്റ്‌സുകള്‍ തയ്ച്ചു ശാഖകള്‍ക്കു കൈമാറും.

ഒക്ടോബറില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ ചേരുന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ പാന്റ്‌സിട്ട സ്വയംസേവകരെയായിരിക്കും അഭിവാദ്യം ചെയ്യുന്നത്. യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനു കാക്കി നിക്കറുകള്‍ തടസമാണെന്നു പ്രതിനിധി സഭകളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ അഭിപ്രായവും യോഗയും സൂര്യനമസ്‌കാരവും പരിശീലിക്കാനുളള സൗകര്യവും കണക്കിലെടുത്താണ് കാക്കി പാന്റ്‌സിലേക്ക് മാറാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.