1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2019

സ്വന്തം ലേഖകന്‍: ‘അക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്’; സ്വന്തം ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് സാനിയ മിര്‍സ. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും സ്വന്തം ബയോപിക്കിന്റെ കാര്യം വരുമ്പോള്‍ നെഞ്ചില്‍ തീയാണെന്ന് പറയുകയാണ് ടെന്നിസ് താരം സാനിയ മിര്‍സ. റോണി സ്‌ക്ര്യൂവ്വാലയാണ് ചിത്രം ഒരുക്കുന്നത്. സാനിയ സ്വന്തം ജീവിതകഥയ്ക്ക് പച്ചക്കൊടി വീശിക്കഴിഞ്ഞു.
ബയോപിക്കിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ആവേശമാണ്.

ചിത്രം ലോകത്തിന് മുന്നിലെത്തുകയാണെന്ന് അറിയുമ്പോള്‍ ഒപ്പം ചെറിയൊരു ഉദ്വേഗവും. വയറ്റില്‍ ഒരാളല്‍ അനുഭവപ്പെടും. ആത്മകഥ പുറത്തിറങ്ങുമ്പോഴും ഈയൊരു അനുഭവം ഉണ്ടായിരുന്നതായി മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ ഒരു ആണ്‍കുട്ടി പിറന്ന സാനിയ ഇപ്പോള്‍ വിശ്രമത്തിലാണ്. ഈ വര്‍ഷം അവസാനം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം.

സാനിയയുടേതിന് പിന്നാലെ സൈന നേവാള്‍, പി.ടി.ഉഷ, കപില്‍ദേവ് എന്നിവരുടേയും ബയോപിക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബാഡ്മിന്റണ്‍ താരം സൈന നേവാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. ക്രിക്കറ്റ് ഇതിവാസം കപില്‍ ദേവിന്റെ ജീവിതകഥ പറയുന്ന 83ല്‍ റണ്‍വീര്‍ സിങ്ങാണ് കപിലാകുന്നത്. പ്രിയങ്ക ചോപ്രയാവും പയ്യോളി എക്‌സ്പ്രസ് പി.ടി.ഉഷയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.