1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2018

സ്വന്തം ലേഖകന്‍: യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായി 20 കടന്ന് ഇന്ത്യന്‍ രൂപ. ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്. പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല.

സെപ്റ്റംബര്‍ പകുതിയോടെ 19.75 എന്ന നിലയിലേക്ക് എത്തി. ഒടുവില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നതുപോലെ നിരക്ക് 20 രൂപ കടന്നു. അസംസ്‌കൃത എണ്ണയുടെ വിലയും നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുത്താല്‍ കുറച്ചുനാള്‍കൂടി ഈ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

അമേരിക്ക, ചൈന വ്യാപാരബന്ധത്തിലെ ഉലച്ചില്‍, ലിറയുടെ മൂല്യത്തിലുള്ള ഇടിവ്, അമേരിക്കയിലെ ബാങ്ക്പലിശ വര്‍ധന തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്ത്യന്‍ രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ശമ്പളം ലഭിക്കുന്ന സമയത്തെ വിനിമയനിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയുണ്ടായിട്ടുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.