1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2015

സ്വന്തം ലേഖകന്‍: ഇസ്റ്റാഗ്രാമില്‍ സ്വന്തം ആര്‍ത്തവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തത് വിവാദമാകുന്നു. ഇന്ത്യക്കാരിയായ രൂപി കൗറിന്റെ ചിത്രങ്ങളാണ് വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം പിന്‍വലിച്ചത്.

സ്വന്തം ആര്‍ത്തവ രക്തം സ്രവിപ്പിച്ചു കൊണ്ട് കിടക്കുന്ന ചിത്രമാണ് വിദ്യാര്‍ഥിനിയായ രൂപി കൌര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലെ ഒരു വിഷ്വല്‍ റെട്ടറിക് പ്രോഗ്രാമിനു വേണ്ടി തയാറാക്കിയ ഫോട്ടോസീരീസിന്റെ ഭാഗമായിരുന്നു ഈ ചിത്രം.

എന്നാല്‍ രൂപി പ്രതീക്ഷിച്ചതിനെക്കാള്‍ അപ്പുറമായിരുന്നു ചിത്രത്തിനു കിട്ടിയ പ്രതികരണം, കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അത് നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് കാണിച്ച് ഇന്‍സ്റ്റാഗ്രാം ചിത്രം നീക്കം ചെയ്തു.

ചിത്രം നീക്കം ചെയ്‌തെങ്കിലും രൂപിയെ പിന്തുണച്ചു കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീപക്ഷക്കാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ഇന്‍സ്റ്റാഗ്രാമിന്റെ നടപടി ആര്‍ത്തവത്തെ തരംതാഴ്ത്തി കാണുന്ന പൊതുബോധത്തിന് ഉദാഹരണമാണെന്നും അത് സ്ത്രീ വിരുദ്ധതയാണെന്നും ആരോപണം ഉയര്‍ന്നു.

ഇതോടെ കേരളത്തിലും മറ്റും സജീവമായിക്കൊണ്ടിരിക്കുന്ന ആര്‍ത്തവ രക്തചര്‍ച്ചകള്‍ക്ക് ഒരു പുതിയ മുഖം നല്‍കിയിരിക്കുകയാണ് രൂപിയുടെ ചിത്രം. ആര്‍ത്തവ രക്തം പുരണ്ട വസ്ത്രവുമായി കിടക്കുന്ന തന്റെ ഫോട്ടോ നീക്കം ചെയ്ത ഇന്‍സ്റ്റഗ്രാമിന് രൂപി കൌര്‍ തക്ക മറുപടിയും കൊടുത്തു.

സിഖ് കവയത്രിയായ രൂപി കൌര്‍ കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്. റെറ്ററിക് ആന്‍ഡ് പ്രൊഫണല്‍ റൈറ്റിംഗ് ആണ് രൂപിയുടെ പഠന വിഷയം. ഇന്‍സ്റ്റാഗ്രാമിന്റെ സ്ത്രീ വിരുദ്ധ നയത്തെ രൂക്ഷമായി വിമര്‍ശിച്ച രൂപി ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിന് എഴുതിയ വിശദമായ കത്തും തന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.