1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം രൂക്ഷം, ലക്ഷ്യം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് ആരോപണം. അതിനിടെ നൂറുകണക്കിനു ഇറാന്‍ സൈനികര്‍ അസദ് ഭരണകൂടത്തിനു പിന്തുണയുമായി സിറിയയില്‍ പ്രവേശിച്ചു വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ്, ഹാമാ, അലെപ്പോ എന്നീ പ്രവിശ്യകളിലെ 18 കേന്ദ്രങ്ങളിലാണു വ്യാഴാഴ്ച രാത്രി റഷ്യ വ്യോമാക്രമണം നടത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു പറയുന്നുവെങ്കിലും സിറിയന്‍ പ്രസിഡന്റ് അസദിനെതിരെ പോരാടുന്ന വിമതരുടെ ശക്തികേന്ദ്രങ്ങളാണ് ഇദ്‌ലിബും ഹമായും. റാഖാ പ്രവിശ്യയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 12 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

സിറിയയിലെ വിമതരുടെ പരിശീലനകേന്ദ്രവും ഐഎസ് കമാന്‍ഡ് സെന്ററും തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. സുഖോയ് 34 പോര്‍വിമാനങ്ങളാണു റഷ്യ ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഐഎസ് കേന്ദ്രങ്ങള്‍ ആക്രമിച്ചതായും റഷ്യ അവകാശപ്പെട്ടു. റഷ്യയുടെ സൈനിക നടപടി മൂന്നുമാസം തുടരുമെന്നാണു സൂചന. സിഐഎ നടത്തുന്ന വിമതരുടെ പരിശീലനകേന്ദ്രം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം അസദ് ഭരണകൂടത്തിനു പിന്തുണയുമായി നൂറുകണക്കിന് ഇറാന്‍ സൈനികര്‍ ഇറാനിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് ലബനനിലെ ഹിസ്ബുല്ലയുടെയും ഇറാഖിലെ ഷിയാ പോരാളികളുടെയും പിന്തുണയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.