1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2019

സ്വന്തം ലേഖകന്‍: പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും റഷ്യയുമായി കൂടുതല്‍ സഹകരത്തിന് ഒരുങ്ങി തുര്‍ക്കി. സാങ്കേതിക മേഖലയില്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. റഷ്യയുമായുള്ള തുര്‍ക്കിയുടെ ബന്ധം എന്നും നിലനില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പറഞ്ഞു.

റഷ്യയില്‍ നടക്കുന്ന വ്യോമയാന പ്രദര്‍ശനമായ മാക് 2019നില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഇരു രാഷ്ട്ര നേതാക്കളും. ചൈനയുമായി ചേര്‍ന്നാണ് റഷ്യ വ്യേമയാന പ്രദര്‍ശനം നടത്തുന്നത്. റഷ്യയുടെ ഏറ്റവും പുതിയ പോര്‍ വിമാനമായ സുഖോയ് സു57 പുടിന്‍ ഉര്‍ദുഗാന് പരിചയപ്പെടുത്തി കൊടുത്തു. എംസി 21 യാത്ര വിമാനം മി38 ഹെലികോപ്റ്റര്‍, ബി200 കടല്‍ വിമാനം തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

വ്യോമയാന മേഖലയില്‍ റഷ്യയുടെ കരുത്ത് കാണാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സുഖോയ് സു 57 വിമാനങ്ങളെക്കുറിച്ച് ഉര്‍ദുഗാനുമായി ചര്‍ച്ച ചെയ്‌തെന്നും അതിന്റെ പുതിയ പതിപ്പിന്റെ നിര്‍മ്മാണ സാധ്യതകളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പുടിനും പുറഞ്ഞു. സിറിയയിലെ ഇദ്!ലിബ് പ്രദേശത്തെ തീവ്രവാദികള്‍ക്കെതിരെ സംയുക്ത നടപടികള്‍ക്ക് തങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കച്ചവട സാധ്യതകളെക്കുറിച്ചും സംയുക്ത ഉത്പാദനത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നതായി പുടിന്‍ വ്യക്തമാക്കി. വ്യോമയാന ബഹിരാകാശ മേഖലയില്‍ റഷ്യയുടെ സാധ്യതകള്‍ മാത്രമല്ല ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകള്‍ കൂടിയാണ് ഈ പ്രദര്‍ശനത്തിലൂടെ ഞങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 800ലധികം ബിസിനസുകാരാണ് ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷത്തെ ആദ്യത്തെ വ്യോമയാന പ്രദര്‍ശനമാണ് ഇതെന്ന് ആര്‍.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.