TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2017

സ്വന്തം ലേഖകന്‍: 1004 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്, റഷ്യന്‍ മോഡലിന്റെ ‘കൈവിട്ട’ ഫോട്ടോഷൂട്ട് തരംഗമാകുന്നു. ഫോട്ടോഷൂട്ട് നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിക്ടോറിയ ഒഡിന്‍സ്‌റ്റോവ എന്ന റഷ്യന്‍ മോഡല്‍. ദുബായിലെ ആയിരത്തിലേറെ അടി ഉയരമുള്ള കയാന്‍ ടവറിലെ ബാല്‍ക്കണിയിലാണ് ഈ അന്തംവിട്ട ഫോട്ടോഷൂട്ട് നടന്നത്. ഒരു സെല്‍ഫിയെന്നവണ്ണം തുടങ്ങുന്ന വീഡിയോ പുരോഗമിക്കുമ്പോള്‍ മറ്റൊരാളും വിക്‌റ്റോറിയയെ സഹായിക്കുന്നു.

സുഹൃത്തിന്റെ കൈപിടിച്ച് ബാല്‍ക്കണിയില്‍നിന്നും താഴേക്കു തൂങ്ങി നില്‍ക്കുകയാണ് വിക്‌റ്റോറിയ . തൂങ്ങി നില്‍ക്കവെതന്നെ പല കോണുകളില്‍ ചിത്രം പകര്‍ത്തപ്പെടുന്നു. എന്നാല്‍ മോഡല്‍ തിരിച്ചു കയറിവരുന്നത് വീഡിയോയിലില്ല. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായ് കയാന്‍ ടവറിനു മുകളില്‍ നിന്ന് കൂട്ടുകാരന്റെ കയ്യില്‍ തൂങ്ങിക്കിടന്നു ചിത്രമെടുത്തതോടെ വീഡിയോ വൈറലാകുകയും ചെയ്തു.

വിക്ടോറിയ തന്നെയാണ് ഇവ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ പത്തുലക്ഷത്തോളം പേരാണ് ഇതു കണ്ടത്. സംഗതി വൈറലായതോടെ വിമര്‍ശനങ്ങളും ശക്തമായി. ദൈവം നിങ്ങള്‍ക്കു സൗന്ദര്യം തന്നു. പക്ഷേ, തലയില്‍ ബുദ്ധിനിറയ്ക്കാന്‍ മറന്നുപോയെന്നു തോന്നുന്നു എന്നായിരുന്നു കമന്റുകളിലൊന്ന്. ഞാനായിരുന്നു നിന്റെ പിതാവെങ്കില്‍ നിനക്കും കൂടെയുള്ളവനും നല്ല തല്ലു തരുമായിരുന്നുവെന്നും കമന്റുകളിലുണ്ട്.

ഇത്രയും അപകടകരമായ ചിത്രമെടുക്കുന്നതിന് ഒരു വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചതായി ചിത്രത്തിലില്ല. ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍നിന്ന് അപകടകരമായ സെല്‍ഫിയെടുത്തു റഷ്യക്കാരി മോഡല്‍ ആഞ്ചല നിക്കോളാവു മുന്‍പേ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ആഞ്ചലയെ അനുകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിക്ടോറിയയും കെട്ടിടത്തില്‍നിന്നു കൈവിട്ട സാഹസത്തിനു മുതിര്‍ന്നതെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ചൈനാ പാക് സാമ്പത്തിക ഇടനാഴിയ്ക്ക് ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണം
ചൈനാ പാക് സാമ്പത്തിക ഇടനാഴിയ്ക്ക് ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണം
അമേരിക്കയിലെ തോക്കു സംസ്‌ക്കാരത്തിന് കടഞ്ഞാണിടാന്‍ ട്രംപ്; അനുബന്ധ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും
അമേരിക്കയിലെ തോക്കു സംസ്‌ക്കാരത്തിന് കടഞ്ഞാണിടാന്‍ ട്രംപ്; അനുബന്ധ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും
കോഴിയിറച്ചി കിട്ടാനില്ല; ബ്രിട്ടനിലെ കെ.എഫ്.സിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
കോഴിയിറച്ചി കിട്ടാനില്ല; ബ്രിട്ടനിലെ കെ.എഫ്.സിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി
വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന; അഫ്രിനിയില്‍ തുര്‍ക്കി, സിറിയ പോരാട്ടത്തിന് സാധ്യത
വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന; അഫ്രിനിയില്‍ തുര്‍ക്കി, സിറിയ പോരാട്ടത്തിന് സാധ്യത
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും  തെരേസാ മേയ്
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും തെരേസാ മേയ്
ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത
ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത
ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം
ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം
ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍
ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍
More Stories..