1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2017

സ്വന്തം ലേഖകന്‍: ഇതാ! ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി, സമൂഹ മാധ്യമങ്ങളുടെ ഓമനയായ റഷ്യയില്‍ നിന്നുള്ള ആറു വയസുകാരി. റഷ്യക്കാരിയായ ആറു വയസുകാരി അനസ്താസ്യ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ പറയുന്നത്.

അനസ്താസ്യയുടെ നീല കണ്ണുകളും ബാര്‍ബി ഡോളുകളോട് കിടപ്പിടിക്കുന്ന രൂപവും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 500,000ത്തില്‍ പരം പേരാണ് ഈ കൊച്ച് സുന്ദരിയെ പിന്തുടരുന്നത്. അനസ്താസ്യയുടെ അമ്മ അന്നയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

അനസ്താസ്യയുടെ ഒരോ ഫോട്ടോയ്ക്കും ലഭിക്കുന്നത് നൂറ് കണക്കിന് കമന്റുകളും ലൈക്കുകളുമാണ്. 2015ല്‍ അ അനസ്താസ്യയ്ക്ക് 4 വയസുള്ളപ്പോള്‍ മുതലാണ് അമ്മ ഫോട്ടോകള്‍ ഇസ്ന്റാഗ്രാമില്‍ പങ്കുവെക്കാന്‍ തുടങ്ങിയത്. റഷ്യയിലെ അറിയപ്പെടുന്ന മോഡലാണ് ഇപ്പോള്‍ അനസ്താസ്യ.

റഷ്യയിലെ പ്രമുഖ ബ്രാന്റായ അമോറേക്കോ,കിസാബിയാനോ,ഛോബി കിഡ്‌സ് എന്നിവയ്ക്ക് വേണ്ടി അനസ്താസ്യ മോഡലിങ്ങ് ചെയ്ത് കഴിഞ്ഞു.അനസ്താസ്യ സമൂഹ മാധ്യമങ്ങളില്‍ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനെതിരെ അമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്നവരും കുറവല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.