1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2018

സ്വന്തം ലേഖകന്‍: ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു; പുലിവാല്‍ പിടിച്ച് റഷ്യന്‍ ആശുപത്രി അധികൃതര്‍. അണ്ഡാശയത്തിലുണ്ടായ ചെറിയ മുഴ നീക്കാന്‍, പടിഞ്ഞാറന്‍ റഷ്യയിലെ യൂലിനോസ്‌ക് ആശുപത്രിയിലെത്തിയ എകാറ്റെറീന ഫെദ്യേവ (27) യ്ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. സലൈന്‍ ലായനിക്കു പകരം ഡോക്ടര്‍മാര്‍ ഫോര്‍മാലിന്‍ ഡ്രിപ് നല്‍കിയതു യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു.

മൃതദേഹങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ കുത്തിവയ്ക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് രാസവസ്തുവടങ്ങിയ ലായനി ശരീരത്തിലെത്തിയതോടെ, എകാറ്റെറീനയുടെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടുദിവസം അതികഠിനമായ വേദനയനുഭവിച്ചാണ് എകാറ്റെറീന വിടവാങ്ങിയത്. ലേബല്‍ നോക്കാതെ, അശ്രദ്ധമായി മരുന്നു കൈകാര്യം ചെയ്തതാണ് അപകടത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിഴവു മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഏകാറ്റെനീയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇതു കൊലപാതകമാണെന്നും ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കൂടാതെ ആശുപത്രി അധികൃതര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലും ജനരോഷം ഇരമ്പുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.