1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഇന്ത്യാ ചൈന ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായി തീരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മൂന്നുദിവസത്തെ ചൈന സന്ദര്‍ശനത്തിനിടെയാണ് ജയശങ്കറിന്റെ പരാമര്‍ശം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദി ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ ചൈനയിലെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ കസാഖിസ്താനിലെ അസ്താനയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നുവെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് ലോകം അനിശ്ചിതത്വത്തില്‍ കൂടിയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ അഭിപ്രായ ഐക്യം വിവിധ വിഷയങ്ങളിലേക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യചൈന ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിനായി നാലു കരാറുകളില്‍ ഇന്നലെ ഒപ്പുവച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാഗ് യിയും പങ്കെടുത്ത രണ്ടാം ഇന്ത്യചൈന ഉന്നതതല ഉച്ചകോടിക്കിടെയാണ് കരാറില്‍ ഒപ്പിട്ടത്. ഉഭയകക്ഷി ഭിന്നത തര്‍ക്കമാക്കി മാറ്റാതെ നോക്കുന്നതാണ് പ്രധാനമെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യപാക് സംഘര്‍ഷം മേഖലയിലെ സമാധാനം ഇല്ലാതാക്കരുതെന്നു ചൈന വ്യക്തമാക്കി. മൂന്നു ദിവസത്തെ ചൈന സന്ദര്‍ശനം നടത്തുന്ന ജയശങ്കര്‍ ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷാന്‍, വിദേശകാര്യമന്ത്രി വാംഗ് ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി നേരിട്ടു സൂചിപ്പിക്കാതെ ഇന്ത്യപാക് സംഘര്‍ഷത്തെക്കുറിച്ച് ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല