1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2018

സ്വന്തം ലേഖകന്‍: പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി. കാത്തിരിപ്പിനൊടുവില്‍ എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ നായകന്മാര്‍ ആരാകുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമായിരിക്കും ബാഹുബലി സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാര്‍.

ട്വിറ്ററില്‍ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് സംവിധായകന്‍ ആരാധകരെ വാര്‍ത്ത അറിയിച്ചത്. 2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു പറഞ്ഞാണ് രാജമൗലി വീഡിയോ പറത്തിറക്കിയിരിക്കുന്നത്. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് അദ്ദേഹം ചിത്രത്തെ പരിചയപ്പെടുത്തുന്നത്.

രാജമൗലി, രാം ചരണ്‍, രാമ റാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍, ആര്‍, ആര്‍ എന്ന ഹാഷ് ടാഗിലൂടെയാണ് വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.