1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: സാര്‍ക്ക് ധനമന്ത്രിമാരുടെ ഉച്ചകോടിക്ക് അരുണ്‍ ജയറ്റ്‌ലിയില്ല, പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. പാകിസ്താനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ ഉച്ചകോടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുക്കില്ല. ജെയ്റ്റ്‌ലിക്ക് പകരം കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്ലാമാബാദില്‍ എത്തുക.

ഓഗസ്റ്റ് 25,26 തീയതികളിലാണ് ധനമന്ത്രിമാരുടെ സാര്‍ക്ക് ഉച്ചകോടി ഇസ്ലാമാബാദില്‍ നടക്കുന്നത്. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അപമാനിതനായെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ജെയ്റ്റ്‌ലി സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയില്‍ പാക് മാധ്യമങ്ങള്‍ രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തമസ്‌കരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ചിത്രീകരിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങളെയും അനുവദിച്ചില്ല. പാകിസ്താന്‍ ഒരുക്കിയ അത്താഴവിരുന്നിലും രാജ്‌നാഥ് സിംഗ് പങ്കെടുത്തിരുന്നില്ല. സംഭവം പ്രകോപനപരവും നയനന്ത്ര മര്യാദകള്‍ക്ക് വിരുദ്ധവുമാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.