1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2016

സ്വന്തം ലേഖകന്‍: അംഗരാജ്യങ്ങളുടെ പിന്മാറ്റം, ഇസ്ലാമബാദില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കിയേക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്ന് അംഗരാഷ്ട്രങ്ങള്‍ പിന്മാറിയതോടെയാണ് ഉച്ചകോടി ഉപേക്ഷിക്കാന്‍ സാധ്യത തെളിഞ്ഞത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ നിന്നു പിന്മാറിയത്.

നാല് രാജ്യങ്ങള്‍ പിന്മാറിയതോടെ സമ്മേളനം അപ്രസക്തമായി എന്നാണ് അധ്യക്ഷ രാജ്യമായ നേപ്പാളിന്റെ നിലപാട്. എല്ലാവരും പങ്കെടുക്കാതെ സമ്മേളനം നടത്താറില്ല. അസൗകര്യമുണ്ടെങ്കില്‍ സമ്മേളനവേദി മാറ്റുകയോ നീട്ടിവെക്കുകയോ ചെയ്യാറുണ്ട്. ബഹിഷ്‌കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയുമില്ല. ഭാരതമില്ലാതെ സമ്മേളനം നടത്താനാവില്ലെന്ന് ശ്രീലങ്കയും അറിയിച്ചു. ബഹിഷ്‌കരണം ദൗര്‍ഭാഗ്യകരമെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം.

നാല് രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നതില്‍ അര്‍ഥമില്ല എന്നു നേപ്പാള്‍ വ്യക്തമാക്കി. എന്നാല്‍ സമ്മേളനം റദ്ദാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യോഗം മറ്റൊരിടത്തേയ്ക്കു മാറുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. എന്നാല്‍ വേദി മാറാതെ തന്നെ നാലു രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയ സാഹര്യത്തില്‍ ഉച്ചകോടി ഉപേക്ഷിക്കാന്‍ സാധ്യത കൂടുതലാണ്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവയാണ് ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ കൂട്ടായ്മയായ സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. ഏഴ് അംഗങ്ങള്‍ക്കു പുറമെ, ഓസ്‌ട്രേലിയ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍, ജപ്പാന്‍, മൗറീഷ്യസ്, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവക്ക് നിരീക്ഷക പദവിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.