1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2015

സ്വന്തം ലേഖകന്‍: ശബരിമല നട തുറന്നു, ഇനി ശരണം വിളിയുടെ മണ്ഡല കാലം. പതിവുപോലെ വൃശ്ചിക പുലരിയില്‍ ശബരിമലയിലെയും മാളികപ്പുറത്തും പതിവ് പൂജകള്‍ തുടങ്ങി. ഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിച്ചു.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധത്തില്‍ ശബരിമല മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല നട തുറന്നു.മാളികപ്പുറത്തും പൂജകള്‍ തുടങ്ങി. മാളിപ്പുറത്ത് നിയുക്ത മേല്‍ശാന്തിക്കാരനായ ഇ എസ് ഉണ്ണികൃഷ്ണനാണ് നട തുറന്നത്. അയ്യപ്പദര്‍ശനത്തിന് തുടക്കം മുതല്‍ക്കേ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

തിങ്കളാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി മണിയടിച്ച് നട തുറക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച ശേഷം മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴി തെളിയിച്ചു. പടിനെട്ടാം പടിക്കു താഴെ കാത്തുനിന്ന പുതിയ മേല്‍ശാന്തിക്കാരായ തിരുവഞ്ചൂര്‍ സൂര്യഗായത്രത്തില്‍ എസ് ഇ ശങ്കരന്‍ നമ്പൂതിരി, മാളികപ്പുറം നിയുക്ത മേല്‍ശാന്തി ഇ എസ് ഉണ്ണികൃഷ്ണന്‍ എന്നിവരെ ശ്രീകോവിലിന്റെ മുന്നിലേക്ക് ആനയിച്ചു.

തുടര്‍ന്ന് ആറുമണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ പുതിയ മേല്‍ശാന്തിക്കാരുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. എസ് എ ശങ്കരന്‍ നമ്പൂതിരിയെ സോപാനത്തില്‍ പ്രത്യേക പീടത്തില്‍ ഇരുത്തി തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശം പൂജിച്ച് അഭിഷേകം ചെയ്തു. ശ്രീകോവിലില്‍ കൊണ്ടുപോയ ശേഷം മൂലമന്ത്രങ്ങളും പൂജക്രമങ്ങളും പറഞ്ഞു കൊടുത്തു. ശേഷം മാളിപ്പുറത്ത് നിയുക്ത മേല്‍ശാന്തിക്കാരനായ ഇ എസ് ഉണ്ണികൃഷ്ണന്റെ സ്ഥാനാരോഹണം കഴിഞ്ഞു.

മന്ത്രി വി. എസ്. ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, എഡിജിപി കെ. പത്മകുമാര്‍ എന്നിവരും നടതുറക്കല്‍ ചടങ്ങിനെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.