1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2018

സ്വന്തം ലേഖകന്‍: ശബരിമല യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല; വിധി നിലനില്‍ക്കും; പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയിലേക്ക് മാറ്റി; ജനുവരി 22ന് വാദം; മണ്ഡല മകരവിളക്ക് കാലത്ത് വന്‍ സുരക്ഷാ പദ്ധതികളുമായി സര്‍ക്കാരും പൊലീസും. യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ജനുവരി 22നാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. മൂന്നു മണിക്കാണ് വിധിക്കെതിരെ സമര്‍പ്പിച്ച 49 ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിഗണിച്ചത്.സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അടക്കം എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കും. സുപ്രീം കോടതി രജിസ്ട്രാര്‍ മാധ്യമപ്രവര്‍ത്തകരെ ഈ വിവരങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശം ആകാമെന്ന മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സുരക്ഷ ഒരുക്കേണ്ടി വരും. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസിനു മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.