1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2018

സ്വന്തം ലേഖകന്‍: വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല; ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി മടങ്ങി; മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. ശബരിമലയില്‍ പോകാന്‍ പൊലീസ് സുരക്ഷ കിട്ടാതെ വന്നതോടെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങി. 13 മണിക്കൂര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇരുന്നതിന് ശേഷമാണ് തൃപ്തി ദേശായി രാത്രി 9.30ക്കുള്ള വിമാനത്തില്‍ തിരിച്ചത്.

വിവിധ സംഘടനകള്‍ വിമാനത്താവളത്തിന് പുറത്ത് നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൃപ്തി ദേശായി വഴങ്ങിയിരുന്നില്ല. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നായിരുന്നു അവരുടെ നിലപാട്. തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉപരോധ സമരം നടത്തുന്നവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്ക് എതിരെയാണ് കേസ്.

ഇന്നലെ പുലര്‍ച്ചെ 4.30 ഓടുകൂടിയാണ് തൃപ്തി നെടുമ്പാശ്ശേരിയിലെത്തിയത്. ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തുകയും എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ തിരിച്ചു മടങ്ങേണ്ടി വന്ന തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. കേരളത്തില്‍ നിന്നും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിനു മുന്നില്‍ നിരവധി ആളുകള്‍ പ്രതിഷേധവുമായെത്തി.

മലയാളികളായ വിശ്വാസികളാണ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായെത്തിയത്. നാമജപം നടത്തിയാണ് ഇവരുടെ പ്രതിഷേധം. ഇതേതുടര്‍ന്ന് തൃപ്തിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.