1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2019

സ്വന്തം ലേഖകൻ: സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് ശബരിമലയിൽ സന്ദർശനം നടത്തിയേ മടങ്ങൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അവസാനവട്ട ചർച്ച അൽപ നിമിഷത്തിനകം. തൃപ്തി ദേശായി അടക്കം 6 അംഗങ്ങൾ സിറ്റി പൊലീസ് കമ്മിഷണറേറ്റിന് അകത്തുണ്ട്.

ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചതിനെ തുടർന്ന് നേരത്തെ മടങ്ങിപ്പോകാമെന്നു തൃപ്തി ദേശായി നിലപാട് എടുത്തിരുന്നു. രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങുമെന്ന് അറിയച്ചതിനെ തുടർന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി ‌തൃപ്തി ദേശായിയോട് ആവശ്യപ്പെട്ടിരുന്നു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി. പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ തൃപ്തി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നിലപാട് അറിയാനാണ് കമ്മിഷണര്‍ ഓഫിസില്‍ കാത്തിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു.

.സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതി നല്‍കേണ്ടി വരുമെന്നായിരുന്നു തൃപ്തി ദേശായിയുടെ നിലപാട്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ തൃപ്‍തി ദേശായി തിരിച്ച് പോവുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.