1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2016

സ്വന്തം ലേഖകന്‍: ഒളിംപിക്‌സ് മെഡല്‍ തന്നെ ‘ഗുസ്തിക്കാരി’ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി, സാക്ഷി മാലിക്. ഗുസ്തി താരമായതിന്റെ പേരില്‍ പല തവണ പരിഹാസപാത്രം ആകേണ്ടി വന്നിട്ടുള്ളതിനാല്‍ കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് തന്റെ മെഡലെന്ന് സാക്ഷി പറഞ്ഞു. ഒരു ദേശീയ മാധ്യമ സ്ഥാപനം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി.

കായിക രംഗം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ജീവിതം അവസാനിച്ചുവെന്ന് കരുതുന്ന പരുക്കുകള്‍ ഉണ്ടായിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരുക്കിന് ശേഷവും തനിക്ക് ഒളിംപിക്‌സ് മെഡല്‍ നേടാന്‍ കഴിയുമെങ്കില്‍ മറ്റ് കായിക താരങ്ങള്‍ക്കും അത് സാധിക്കും. മറ്റ് താരങ്ങളോടും താന്‍ ഇക്കാര്യം പറയാറുണ്ടെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

റിയോയിലേക്ക് പോകുമ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ മടങ്ങി വന്നപ്പോള്‍ ഒരു രാജ്യം മുഴുവന്‍ തന്റെ ഒപ്പം ഉണ്ടായിരുന്നെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.2016 റിയോ ഒള്മ്പിക്‌സില്‍ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലില്‍ വെങ്കലം നേടിയ സാക്ഷി ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.