1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: ബജറ്റ്​ വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന്​ പ്രത്യേക നിരക്ക്​ പ്രഖ്യാപിച്ചു. കോഴിക്കോട്​ നിന്ന്​ മസ്​കത്തിലേക്കുള്ള സർവീസിന്​ 21 റിയാലാണ്​ നിരക്ക്​. കോവിഡ്​ ഇൻഷൂറൻസ്​ ഉൾപ്പെടെ തുകയാണിത്​. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്.

നവബർ അവസാനം വരെ ഇൗ നിരക്കിൽ യാത്ര ചെയ്യാമെന്ന്​ സലാം എയർ അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ www.salamair.com എന്ന വെബ്​സൈറ്റ്​ വഴിയോ ട്രാവൽ ഏജൻസി വഴിയോ ബുക്ക്​ ചെയ്യാവുന്നതാണ്​. കേരളത്തിൽ നിന്ന് ഒമാനിലേക്ക് അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നും ഇതേ നിരക്കിൽ സർവീസ്​ നടത്തുമെന്ന്​ സലാം അറിയിച്ചു. എയർ ബബിൾ ധാരണപ്രകാരം കേരളത്തിൽ കോഴിക്കോടിന്​ പുറമെ തിരുവനന്തപുരത്തിനും സലാം എയർ സർവീസ്​ നടത്തുന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.