1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2016

സ്വന്തം ലേഖകന്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് അനുമതി, ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം നിലവില്‍ വരിക. കുടിശിക 2017 ഏപ്രില്‍ മുതല്‍ നാലു ഗഡുക്കളായി നല്‍കും.

ശമ്പള പരിഷ്‌കരണത്തിലൂടെ കുറഞ്ഞ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ്. പത്താം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിഷ്‌കരിച്ച നിരക്കനുസരിച്ച് ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയത് 1,20000 രൂപയുമാകും.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിനായി പത്താം ശമ്പളപരിഷ്‌കരണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പിലാക്കാന്‍ നിശ്ചയിച്ചത്.

ശമ്പള പരിഷ്‌കരണ കമ്മിഷന്‍ 5277 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. മുന്‍പരിഷ്‌കരണങ്ങളിലെ വര്‍ധനവിന്റെ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്‌കരണത്തിന്റെ ബാധ്യത 10,767 കോടി രൂപ ആയിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.