1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2012

ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ സാല്‍ഫോര്‍ഡില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. സാല്‍ഫോര്‍ഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12 ന് നടന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് തൈക്കൂട്ടം, ഫാ ബോണി കരുവേലില്‍ തുടങ്ങിയവര്‍ കാര്‍മ്മികരായി. മാഞ്ചസ്റ്ററിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാള്‍ കര്‍മങ്ങളില്‍ പങ്കുകൊണ്ടു.

തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഊട്ട് നേര്‍ച്ചയും നടന്നു. പള്ളി കമ്മറ്റിയംഗങ്ങളായ ലൈജു, ഉണ്ണി വെള്ളിനാങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.