1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2015

സ്വന്തം ലേഖകന്‍: വാഹനാപകട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സല്‍മാനെ അ!ഞ്ച് വര്‍ഷം തടവിനു ശിക്ഷിച്ച ബോംബെ സെഷന്‍സ് കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് വരെ സല്‍മാന് ഉപാധികളോടെ ജാമ്യം ലഭിക്കും.

വിചാരണ കോടതി വിധിയുടെയും, പ്രോസിക്യൂഷന്‍ വാദങ്ങളുടെയും വിടവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സല്‍മാന്ന്‌റെ അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയില്‍ വാദിച്ചത്. സല്‍മാന്റെ വാഹനത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ യഥാര്‍ഥത്തില്‍ നാല് പേരുണ്ടായിരുന്നു. നാലാമനായിരുന്ന സല്‍മാന്റെ ബന്ധു കമാല്‍ ഖാനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായിട്ടുമില്ല.

വാഹനാപകട കേസില്‍ ആദ്യമായാണ് നരഹത്യാ കുറ്റം ചുമത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായ പൊലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീല്‍ സംഭവം നടന്ന ദിവസം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാനല്ല വാഹനമോടിച്ചത് എന്നാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് പൊലീസിന് നല്‍കിയ മൊഴിയില്‍ സല്‍മാനാണ് വാഹനമോടിച്ചത് എന്ന് മാറ്റി പറഞ്ഞു. ഈ അഭിമുഖം വിചാരണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തെളിവായി സ്വീകരിക്കാന്‍ ജഡ്ജി തയ്യാറായില്ല.

വാഹനാപകട കേസില്‍ ഐപിസി 304 സെക്ഷന്‍ 2 പ്രകാരമുള്ള മനപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയത് ശരിയല്ലെന്ന വാദം പരിഗണിച്ചാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ നരഹത്യാക്കുറ്റം ചുമത്തിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. ഈ സാഹര്യത്തിലാണ് പ്രതിഭാഗത്തിന്റെ അപ്പീലില്‍ വിധി പ്രസ്താവിക്കുന്നത് വരെ ശിക്ഷ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ സല്‍മാന്റെ ജാമ്യം നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.