1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2019

സ്വന്തം ലേഖകന്‍: കാലവര്‍ഷം മഹാരാഷ്ട്രയില്‍ വലിയ രീതിയിലാണ് നാശം വിതച്ചത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വെളളപ്പൊക്കമുണ്ടായി. പടിഞ്ഞാറ് മഹാരാഷ്ട്രയിലെ സാങ്‌ലി ജില്ലയിലാണ് വെളളപ്പൊക്കം രൂക്ഷമായത്. നൂറുകണക്കിന് പേരാണ് ജില്ലയിലെ പല? ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാനുളള ശ്രമത്തിലാണ് സൈന്യം.

ജീവന്‍ നഷ്ടമാകുമെന്ന് കരുതിയ നിമിഷം രക്ഷകരായെത്തിയ സൈന്യത്തെ നന്ദിപൂര്‍വ്വം സ്മരിക്കുകയാണ് സാങ്‌ലിയിലെ ജനങ്ങള്‍. ഇതിന് തെളിവായി ഹൃദയം കവരുന്നൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രക്ഷകരായെത്തിയ സൈനികരുടെ കാല്‍തൊട്ട് വണങ്ങി നന്ദി അറിയിക്കുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മാധ്യമപ്രവര്‍ത്തകന്‍ നീരജ് രാജ്പുട് ആണ് ഈ വീഡിയോ തന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തത്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക…

ചെറുവളളത്തില്‍ വെളളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തി കൊണ്ടു പോകുമ്പോഴാണ് യുവതി സൈനികരുടെ കാല്‍ തൊട്ട് വണങ്ങിയത്. വളളത്തിലുണ്ടായിരുന്ന രണ്ടു സൈനികരുടെ കാല്‍ തൊട്ട് വണങ്ങിയശേഷം വീണ്ടും കൈകൂപ്പി യുവതി നന്ദി പറഞ്ഞു. നഷ്ടമാകുമെന്ന് കരുതിയ ജീവിതം തിരികെ തന്നതിന്റെ നന്ദിയായിരുന്നു യുവതിയുടെ മുഖത്ത് കാണാനായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല