1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2015

മേളപ്പെരുമയുടെ പൊരുള്‍ അറിഞ്ഞ, ഗാന വീചികളുടെ കൂട് ഒരുക്കുന്ന, ലാസ്യ ഭാവങ്ങളുടെ ഉറവ തേടുന്ന, നടന വൈഭവങ്ങളുടെ അക്ഷയഖനിക്ക് കാവല്‍ ഇരിക്കുന്ന ഒരുപറ്റം യു.കെ. മലയാളി കലാകാരന്‍മാര്‍/കലാകാരികള്‍ മാറുന്ന ലോക ജീവിത സാഹചര്യങ്ങളില്‍ കലയ്ക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് കലാസ്വാദനത്തിന് പുതിയ മാനം തേടാനുള്ള പുറപ്പാടിലാണ്.
‘സര്‍ഗ്ഗവേദി യു.കെ.’ എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാസമിതി യു.കെ.യില്‍ അങ്ങോളമിങ്ങോളം ഉള്ള ചെറുതും വലുതുമായ ഒരുപിടി കലസമിതികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യു.കെ.യില്‍ കലാ രംഗത്ത് അറിയപ്പെടുന്ന ‘ലിറ്റില്‍ ഏഞ്ചല്‍സ്’ (പിപ്പ്‌സ് കുട്ടികള്‍), ജിം തോമസ് കണ്ടാരപ്പള്ളിയുടെ നേതൃത്വത്തില്‍ നാടക രംഗത്ത് സജീവപ്രവര്‍ത്തനം നടത്തുന്ന ‘നോട്ടിംഗ്ഹാം സംഘചേതന’, യു.കെ.യില്‍ മലയാളി കുടിയേറ്റം ഇത്രയേറെ വ്യാപകമല്ലാതിരുന്ന സമയത്ത് മലയാള നാടക പ്രസ്ഥാനങ്ങളുടെ അമരത്ത് നിന്ന് മലയാളി സംസ്‌കൃതിയുടെ പാഠഭേദങ്ങള്‍ രംഗത്ത് അവതരിപ്പിച്ച് ശ്രദ്ധേയനായ ശശി എസ്. കുളമട, കരാക്കെ/ ട്രാക്ക് ഒഴിവാക്കി സാബുവിന്റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ സാന്നിധ്യത്തില്‍ ഫാ.ആബേല്‍ നൈറ്റ് സംഘടിപ്പിച്ച ‘ലെസ്റ്റര്‍ ലൈവ്’, കീ ബോര്‍ഡിസ്റ്റ് സിജോ ചാക്കോ, ‘ശ്രുതി ഗാനമേള’ (സിനോ ലൈറ്റ് ആന്‍ഡ് സൗണ്ട്) കൂടാതെ യു.കെ.യില്‍ വര്‍ഷങ്ങളായി അറിയപ്പെടുന്ന ബഹുമുഖ പ്രതിഭ കനെഷ്യസ് അത്തിപ്പൊഴിയില്‍, മജീഷ്യന്‍ മുരളീ മുകുന്ദന്‍, യു.കെ. മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജേക്കബ് കോയിപ്പള്ളി, ഹരീഷ് നായര്‍, സിനിമാ രംഗത്ത് ഏറെ വെല്ലുവിളികള്‍ നേരിട്ടിട്ടും പ്രമേയങ്ങളില്‍ നിന്ന് കാലിടറാതെ ധൈര്യ സമേതം വെള്ളിത്തിരയില്‍ എത്തിച്ച ബിനോ അഗസ്റ്റിന്‍, സിന്ധു, എല്‍ദോ, സിനിമാട്ടോഗ്രാഫിയില്‍ വിദഗ്ദ്ധന്‍ സന്തോഷ് മാത്യു, ആന്റണി മിലന്‍ സേവ്യര്‍, ജിസ്‌മോന്‍ പോള്‍, സജീഷ് ടോം, അനുഗൃഹീത ഗായകരായ ദീപ സന്തോഷ്, അലീന സജീഷ്, ബിനോയ് മാത്യു, ഹരീഷ് പാലാ, പ്രമോദ് പിള്ള, അജിത്ആനി പാലിയത്ത്, ജൈസന്‍ ലോറന്‍സ്, ദേവലാല്‍ സഹദേവന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മ.

സര്‍ഗ്ഗവേദിയുടെ പ്രഥമ പരിപാടി ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ മൂന്നു മണിക്കൂര്‍ സ്റ്റേജ് ഷോ ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററില്‍. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഉണ്ണിമേനോന്‍ പാടിയ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി, ദാഹിക്കുന്ന ചെങ്കോല്‍ എന്ന നാടകം, ശാസ്ത്രീയ നൃത്തം, മാജിക് ഷോ, കവിതാ പാരായണം, ഹാസ്യ കഥാപ്രസംഗം, ആനുകാലിക രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന സ്‌കിറ്റ്…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.