1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2015

ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് ബ്രിട്ടണ്‍ വിസ നിഷേധിച്ചു. ശശികല ടീച്ചര്‍ എന്നാണ് ഇവര്‍ രാഷ്ട്രീയ മണ്ഡലത്തില്‍ അറിയപ്പെടുന്നത്. വര്‍ഗീയ വിദ്വേഷം പരത്തുന്ന വ്യക്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടണ്‍ ഇവരുടെ വിസാ അപേക്ഷ നിരസിച്ചത്. ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഹിന്ദുപരിഷത്തില്‍ പങ്കെടുക്കുന്നതിനായാണ് ശശികല വിസാ അപേക്ഷ നല്‍കിയത്. വിസ നിഷേധിച്ചതോടെ ബ്രിട്ടണിലെ ആദ്യ ഹിന്ദു പരിഷത് മാറ്റിവയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ശശികലയ്ക്ക് വിസ അനുവദിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ശശികലയെ ഈ പരിപാടിക്ക് ക്ഷണിക്കുന്നതിനെതിരെ ഹിന്ദു സമുദായത്തില്‍നിന്ന് തന്നെ പ്രതിഷേധമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ അടക്കം അതിശക്തമായി എതിര്‍പ്പ് ഉയര്‍ത്തിയിട്ടും സംഘാടകര്‍ പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ശശികലയ്ക്ക് ആദ്യം വിസ അനുവദിച്ചശേഷം ചെന്നൈയിലെ എംബസി അധികൃതര്‍ തിരിച്ചെടുക്കുകയാണുണ്ടായതെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.