1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2019

സ്വന്തം ലേഖകന്‍: പതിമൂന്നാം വയസില്‍ അറസ്റ്റിലായ പ്രക്ഷോഭകാരി മുര്‍താജ ഖുറൈസിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു സൗദി അറേബ്യ. ശനിയാഴ്ച റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടാണു പേരു വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2022ല്‍ മുര്‍താജയെ വിട്ടയച്ചേക്കുമെന്നും ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

അറബ് വസന്തക്കാലത്തു സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയെന്നു പറഞ്ഞാണു മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം 2014ല്‍ സൗദി മുര്‍താജയെ അറസ്റ്റ് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ബഹറിനിലേക്കു യാത്ര ചെയ്യുന്നതിനിടെ ബോര്‍ഡറില്‍ വച്ചാണു അന്ന് പതിമൂന്നുകാരനായ മുര്‍താജയെ അറസ്റ്റ് ചെയ്യുന്നത്.

ഇതോടെ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രീയ കുറ്റവാളിയായി മുര്‍താജ മാറി. ആദ്യം 12 വര്‍ഷത്തെ തടവുശിക്ഷയാണു മുര്‍താജയ്ക്കു വിധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 37 പേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ അക്കൂട്ടത്തില്‍ മുര്‍താജയും ഉണ്ടായിരുന്നു.

ദമാമിലെ ജുവനൈല്‍ ജയിലിലാണ് മുര്‍താജ തടവില്‍ കഴിയുന്നത്. 2018 ഓഗസ്റ്റില്‍ മാത്രമാണ് മുര്‍താജയ്ക്കു സൗദി അഭിഭാഷകനെ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം മുര്‍താജയുടെ അച്ഛനെയും ഒരു സഹോദരനെയും സൗദി ജയിലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുര്‍താജയെ തീവ്രവാദിയായി പരിഗണിച്ചാണു കോടതി വിചാരണ ചെയ്തത്. വെടിവയ്പ് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളും മുര്‍താജയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. മുര്‍താജയുടെ സഹോദരന്റെ മരണാനന്തര ചടങ്ങിനിടെ പോലീസിനെതിരെ വെടിവച്ചു എന്നാണു കേസ്.

പ്രായപൂര്‍ത്തിയാകുന്നതിനു മുന്പ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന കുറ്റത്തിനു വധശിക്ഷ വിധിച്ച നിയമത്തിനെതിരെ ലോകമെന്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷയ്‌ക്കെതിരെ നിലപാടെടുത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.