1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2017

 

സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടി, കാലാവധി കഴിഞ്ഞാല്‍ രാജ്യമെങ്ങും വ്യാപക പരിശോധന. മാര്‍ച്ച് 29 ന് പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പ് രാജ്യത്തെ എല്ലാ അനധികൃത താമസക്കാരും, ഇഖാമ, തൊഴില്‍ നിയമ ലംഘകരും പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തവരെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, രാജ്യത്തേക്ക് നുഴഞ്ഞുകയറ്റം നടത്തി തൊഴില്‍ ചെയ്യന്നവര്‍ ,ഇഖാമ, തൊഴില്‍ നിയമലംഘകര്‍, ഉംറ വിസക്കാര്‍, സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കെല്ലാം പൊതുമാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനു നിയമലംഘകരെ കണ്ടെത്തുന്നതിന്ന് ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ വിവിധ മന്ത്രാലയ ങ്ങളുടെ സഹകരണത്തോടെ പരിശോധനക്ക് നേതൃത്വം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. കൂടാതെ നിയമ ലംഘകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പാരിതോഷികം നല്‍കുവാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

അനുമതി പത്രമില്ലാതെ ഹജ് നിര്‍വ്വഹിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകളുടെ ഇഖാമ പുതുക്കി നല്‍കുന്നത് ആഭ്യന്തര മന്ത്രാലയം തടഞ്ഞിരുന്നു ഇവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലെത്താന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ ഭീകര സംഘടകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തവണ സൗദി സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.

നിയമ ലംഘകര്‍ ഉള്‍പ്പെട്ട നിരവധി ക്രിമിനല്‍ കേസുകള്‍ സുരക്ഷാ വകുപ്പുകള്‍ക്കു മുന്നിലെത്തുന്നതും സര്‍ക്കാരിന് തലവേദനയാകുകയാണ്. മൂന്നു വര്‍ഷം മുമ്പ് നടത്തിയ പൊതുമാപ്പിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ്. ഇത്തവണ 19 സര്‍ക്കാര്‍ വകുപ്പുകളാണ് പൊതുമാപ്പ് ക്യാംപയിനില്‍ പങ്കെടുക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പില്‍ സുരക്ഷാ വകുപ്പുകള്‍ക്കും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനും മാത്രമായിരുന്നു പങ്കാളിത്തം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.